ബിജെപിക്ക് അധികാരം കിട്ടിയാൽ ബംഗാളികൾക്ക് മത്സ്യമോ മാംസമോ മുട്ടയോ കഴിക്കാനാകില്ല; മമത ബാനര്‍ജി

രണ്ടുഘട്ടമായാണ് പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രിൽ 23നും രണ്ടാംഘട്ടം ഏപ്രിൽ 2-നും. മേയ് നാലാം തീയതിയാണ് വോട്ടെണ്ണൽ

Update: 2026-03-29 11:30 GMT

കൊൽക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക് അവരുടെ ഇഷ്ടഭക്ഷണം കഴിക്കാൻ സാധിക്കില്ലെന്ന് മമത ബാനര്‍ജി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മത്സ്യം കഴിക്കാറില്ലെന്ന് അവകാശപ്പെട്ട അവർ, ബംഗാളിൽ ബിജെപി വന്നാൽ മുട്ടയും ഇറച്ചിയും പോലും കഴിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. 

‘ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മത്സ്യം കഴിക്കാറില്ല. ബിജെപി അധികാരത്തിലെത്തിയാൽ നിങ്ങൾക്ക് ഇറച്ചിയോ മുട്ടയോ കഴിക്കാനാകില്ല. ബിജെപി നിലപാടുകൾ ഏകപക്ഷീയമാണ്. അവർ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. ഇക്കൂട്ടർ കലാപത്തിന് പ്രേരിപ്പിക്കുന്നവരാണ്. അവർ കലാപങ്ങൾക്ക് പ്രേരിപ്പിച്ചാണ് അധികാരത്തിലെത്തിയത്. അവർ ആളുകളെ കൊലപ്പെടുത്തിയാണ് അധികാരത്തിലെത്തിയത്. ഗോത്രവർഗക്കാർക്കും സ്ത്രീകൾക്കുമെതിരായ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ബംഗാളി സംസാരിക്കുന്ന നമ്മുടെ ആളുകൾ മറ്റ് സംസ്ഥാനങ്ങളിൽ ആക്രമിക്കപ്പെടുന്നു. നാം ആരെയും അടിച്ചമർത്തുന്നില്ല'- മമത പറഞ്ഞു. 

രണ്ടുഘട്ടമായാണ് പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രിൽ 23നും രണ്ടാംഘട്ടം ഏപ്രിൽ 2-നും. മേയ് നാലാം തീയതിയാണ് വോട്ടെണ്ണൽ

മറ്റ് സംസ്ഥാനങ്ങളിൽ ബംഗാളി കുടിയേറ്റ തൊഴിലാളികൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ പേരിൽ തൃണമൂൽ കോൺഗ്രസ് പലതവണ ബിജെപിയെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. 2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് പാർട്ടി ഇതൊരു പ്രധാന പ്രചാരണ വിഷയമാക്കിയിട്ടുണ്ട്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News