ബാങ്കിന്റെ പിഴവുമൂലം അക്കൗണ്ടിലെത്തിയത് 10 കോടി രൂപ; തിരിച്ചെടുക്കണമെന്ന് യുവതി, കൈയടിച്ച് സോഷ്യൽ മീഡിയ

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി

Update: 2026-03-29 06:56 GMT

ലഖ്നൊ: എടിഎം കൗണ്ടറിലെത്തി പരിശോധിച്ചപ്പോൾ സ്വന്തം ബാങ്ക് അക്കൗണ്ട് ബാലൻസ് കണ്ട് ഞെട്ടിയ ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഉത്തർപ്രദേശിലെ മെയിൻപൂരി ബിച്വാനിലെ ദേവ്ഗഞ്ച് ഗ്രാമവാസിയായ റീത്തയാണ് നവരാത്രി ആഘോഷത്തിനിടെ എടിഎം കൗണ്ടറിലെത്തിയത്.

അക്കൗണ്ടിലുള്ള പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയ റീത്ത, ശാഖ അടച്ചിരുന്നതിനാലാണ് എടിഎം കൗണ്ടറിലെത്തിയത്. സാധാരണ കർഷക കുടുംബത്തിൽ നിന്നുള്ള റീത്തയുടെ ബാലൻസാകട്ടെ 9,99,49,588 രൂപ, ഏകദേശം 10 കോടി. ഇത് ഉറപ്പിക്കാൻ മറ്റൊരു എടിഎമ്മിൽ എത്തി വീണ്ടും ബാലൻസ് പരിശോധിച്ചു. സ്‌ക്രീനിന്റെ വീഡിയോ റെക്കോർഡുചെയ്‌തു. ഇപ്പോൾ ആ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Advertising
Advertising

പണം തന്‍റെതല്ലെന്ന് തിരിച്ചറിഞ്ഞ റീത്ത, അക്കൗണ്ടിൽ വലിയ തുക ഉണ്ടായിട്ടും പണം പിൻവലിക്കാൻ തയാറായില്ല. പകരം കാര്യങ്ങൾ അന്വേഷിക്കാൻ കുടുംബത്തിനോടൊപ്പം ബാങ്കിൽ എത്തി. എന്നാൽ പൊതു അവധിയായതിനാൽ അന്ന് ബാങ്ക് അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് ഫോണിൽ ബന്ധപ്പെട്ട് അധികൃതരെ കാര്യങ്ങൾ ധരിപ്പിച്ചു. തുക അക്കൗണ്ടിൽ നിന്ന് തിരിച്ചെടുക്കണമെന്ന് ബാങ്കിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ബാങ്ക് അധികൃതർ അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് അവരുടെ സത്യസന്ധതയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News