പിടിയിലായത് മയക്കുമരുന്ന് കേസിൽ; ഭീകരാക്രമണ പദ്ധതി തകർത്ത് പൊലീസ്

ജമ്മു കശ്മീർ പൊലീസ്, പഞ്ചാബ് പൊലീസ് എന്നിവരുടെ സംയുക്ത ഓപ്പറേഷനിലാണ് അറസ്റ്റ്

Update: 2026-03-29 06:57 GMT

ചണ്ഡീഗഢ്: പഞ്ചാബിലെ മലർകോട്ടലയിൽ ഭീകരാക്രമണ പദ്ധതി തകർത്ത് പൊലീസ്. രണ്ട് ഭീകരരെയും ഇവരുടെ സഹായിയെയും പിടികൂടി. ജമ്മു കശ്മീർ പൊലീസ്, പഞ്ചാബ് പൊലീസ് എന്നിവരുടെ സംയുക്ത ഓപ്പറേഷനിലാണ് അറസ്റ്റ്.

അബ്ബു ഗാബ, ഉസ്മാൻ എന്നീ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ വളരെക്കാലമായി ഇവിടെ വാടകക്കാരായി താമസിച്ചു വരികയായിരുന്നു. മയക്കുമരുന്ന് വിരുദ്ധ കാമ്പെയ്‌നിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത ഒരു പ്രാദേശിക മയക്കുമരുന്ന് വിൽപ്പനക്കാരനിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് മനസിലായത്.  ജമ്മു കശ്മീരിൽ മുമ്പ് രജിസ്റ്റർ ചെയ്ത ഒരു തീവ്രവാദ കേസിലെ പ്രതികളുമായി സാമ്യമുള്ളതായി പൊലീസ് കണ്ടെത്തുകയായിരുന്നു. ഇതാദ്യമായാണ് ജമ്മു കശ്മീർ പോലീസ് മറ്റൊരു സംസ്ഥാനത്തെ പോലീസ് സേനയുമായി ചേർന്ന് ഇത്തരമൊരു തിരച്ചിൽ നടത്തുന്നത്.

15 വർഷത്തിലേറെയായി പ്രതികൾ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ താമസിക്കുകയായിരുന്നു. ഗ്രാമത്തിലെ ആർക്കും സംശയം തോന്നാത്ത തരത്തിലായിരുന്നു ഇവരുടെ പ്രവർത്തനം. ഷെർവാനി കോട്ടെ ഗ്രാമത്തിൽ നടത്തിയ റെയ്ഡിൽ പിടികൂടിയ ഇരുവരെയും ജമ്മു കശ്മീർ പൊലീസിന് കൈമാറി. ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായാണ് തങ്ങൾ പഞ്ചാബിൽ തുടരുന്നതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News