ബാങ്കിന്റെ പിഴവ്: അക്കൗണ്ടിലെത്തിയത് 10 കോടി രൂപ, തിരിച്ചുനൽകി യുവതി

ഇത്രയും ഭീമമായ തുക അക്കൗണ്ടിലെത്തിയിട്ടും അത് തിരിച്ചുകൊടുത്ത റീത്തയുടെയും കുടുംബത്തിന്റെയും സത്യസന്ധതയെ വാഴ്ത്തി നിരവധിപേരാണ് രംഗത്തെത്തിയത്

Update: 2026-03-29 08:41 GMT

മെയിൻപുരി (ഉത്തർപ്രദേശ്): ബാങ്കിന്റെ പിഴവിനെ തുടർന്ന് യുവതിയുടെ അക്കൗണ്ടിലെത്തിയത് 10 കോടി രൂപ. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ ബിച്വാനിലെ ദേവ്ഗഞ്ച് ഗ്രാമവാസിയായ റീത്തയുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്.

കൃഷി ചെയ്തു ജീവിക്കുന്ന റീത്ത അക്കൗണ്ടിലുള്ള പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയെങ്കിലും ശാഖ അടച്ചിരുന്നു. തുടർന്ന് എടിഎമ്മിൽ എത്തി അക്കൗണ്ട് ബാലൻസ് പരിശോധിച്ചപ്പോഴാണ് 9,99,49,588 രൂപ ബാലൻസ് കാണിച്ചത്. ഇക്കാര്യം ഉറപ്പിക്കാനായി മറ്റൊരു എടിഎമ്മിൽ കയറി പരിശോധിച്ചു. ശരിയാണെന്ന് മനസിലായതോടെ റീത്ത ഞെട്ടി. അക്കൗണ്ടിൽ നിന്ന് ഒരു രൂപ പോലും എടുക്കാതെ അവർ വിവരം കുടുംബത്തെ അറിയിച്ചു.

Advertising
Advertising

ബാങ്കിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവ് അറിയിക്കാൻ റീത്തയും കുടുംബവും പിറ്റേന്ന് തന്നെ ശാഖയിലെത്തിയെങ്കിലും അന്ന് ബാങ്ക് അവധിയായിരുന്നു. പിന്നീട് ഫോണിൽ ബന്ധപ്പെട്ട് അധികൃതരെ കാര്യങ്ങൾ ധരിപ്പിച്ചു. സാങ്കേതിക പിഴവോ ഇടപാടിലെ പിഴവോ ആകാം സംഭവത്തിന് കാരണമെന്ന് ബാങ്ക് മേലധികാരികൾ പറഞ്ഞു. ബ്രാഞ്ച് വീണ്ടും തുറന്നതിനു ശേഷം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

സംഭവം ഗ്രാമത്തിലാകെ ചർച്ചയായിരിക്കുകയാണ്. റീത്ത ബാങ്ക് ബാലൻസ് പരിശോധിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഇത്രയും ഭീമമായ തുക അക്കൗണ്ടിലെത്തിയിട്ടും ദുരുപയോഗം ചെയ്യാതെ അത് തിരിച്ചുകൊടുക്കാൻ കാണിച്ച റീത്തയുടെയും കുടുംബത്തിന്റെയും സത്യസന്ധതയെ വാഴ്ത്തി നിരവധിപേരാണ് സമൂഹമാധ്യമത്തിൽ രംഗത്തെത്തിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News