സിപിഎം തമിഴ്നാട് സെക്രട്ടറി ഷൺമുഖത്തെ സന്ദർശിച്ച് എസ്ഡിപിഐ പ്രസിഡൻ്റ്; പങ്കുവെച്ച ചിത്രം നീക്കി സിപിഎം ഒഫീഷ്യൽ പേജ്

എസ്ഡിപിഐ ബന്ധത്തെ ചൊല്ലി കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും പരസ്പരം പോരടിക്കുമ്പോഴും അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ഇരു പാർട്ടികളും എസ്ഡിപിഐയും ഡിഎംകെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസീവ് അലയൻസിന്റെ ഭാഗമാണ്

Update: 2026-03-31 04:47 GMT

ചെന്നൈ: സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി ഷൺമുഖത്തെ സിപിഐ തമിഴ്നാട് ആസ്ഥാനത്ത് സന്ദർശിച്ച് എസ്ഡിപിഐ നേതാക്കൾ. നെല്ലൈ മുബാറക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷൺമുഖത്തെ സന്ദർശിച്ചത്. ഷൺമുഖത്തെ എസ്ഡിപിഐ പ്രസിഡൻ്റ് സിപിഎം ഓഫിസിലെത്തി ഷാൾ അണിയിക്കുന്ന ചിത്രം സിപിഎം തമിഴ്നാടിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം ഈ പോസ്റ്റ് റിമൂവ് ചെയ്തു.

കൂടിക്കാഴ്ചയിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.ബാലഭാരതി, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എൻ.പാണ്ഡി, എസ്.കണ്ണൻ, ദിണ്ടിഗൽ പാർലമെന്റ് അംഗവും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ആർ.സച്ചിദാനന്ദം എന്നിവർ പങ്കെടുത്തു.

Advertising
Advertising

എസ്ഡിപിഐ ബന്ധത്തെ ചൊല്ലി കേരളത്തിൽ സിപിഎമ്മും കോൺഗ്രസും പരസ്പരം പോരടിക്കുമ്പോഴും അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ഇരു പാർട്ടികളും എസ്. ഡി. പി. ഐയും ഡിഎംകെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസീവ് അലയൻസിന്റെ ഭാഗമാണ്. തിരുവാരൂർ ജില്ലയിലെ നണ്ണിലം മണ്ഡലത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻ്റ് നെല്ലായ് മുബാറക് മുന്നണിയുടെ സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് ദേശീയ, സംസ്ഥാന നേതാക്കൾ എസ്ഡിപിഐ ഓഫിസ് സന്ദർശിച്ച് നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു.

നിലവിൽ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്നത്

 

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News