ദമ്മാം വിമാനത്താവളം വഴി ഇന്ത്യയിലേക്ക് നാല് സർവീസുകളുമായി ജസീറ എയർവേയ്സ്
കോഴിക്കോട്, തിരുച്ചിറപ്പള്ളി, മംഗളൂരു, കണ്ണൂർ
Update: 2026-04-01 12:52 GMT
കുവൈത്ത് സിറ്റി: ഈ മാസം മുതൽ സൗദിയിലെ ദമ്മാം വിമാനത്താവളം വഴി ഇന്ത്യയിലെ നാലിടങ്ങളിലേക്ക് ജസീറ എയർവേയ്സ് സർവീസ് ആരംഭിക്കുന്നു. കോഴിക്കോട്, തിരുച്ചിറപ്പള്ളി, മംഗ്‌ളൂർ, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് സർവീസ്. പ്രൊഫഷണലുകൾക്ക് കുവൈത്തിലേക്ക് അവരുടെ ജോലിയിലേക്ക് മടങ്ങാനും ചരക്ക്, വിതരണ ശൃംഖലകളുടെ പ്രവർത്തനം നിലനിർത്താനുമാണ് നടപടിയെന്ന് കമ്പനി സിഇഒ പ്രധാൻ പശുപതി പറഞ്ഞു.