2026 ഫെബ്രുവരിയിൽ ആഗോള വിമാന യാത്രാ ഡിമാൻഡിൽ 6.1% വർധന; IATA മീഡിയ റിപ്പോർട്ട്

മിഡിൽ ഈസ്റ്റ് വിമാനക്കമ്പനികൾക്ക് 0.9% നേരിയ വർധന

Update: 2026-04-01 13:11 GMT

മസ്‌കത്ത്: 2026 ഫെബ്രുവരിയിൽ ആഗോള വിമാന യാത്രാക്കാരുടെ ഡിമാൻഡിൽ 6.1% വർധന. 2025 ഫെബ്രുവരിയെ അപേക്ഷിച്ചാണ് വർധന. ഇന്നലെ പുറത്തിറക്കിയ ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA) മീഡിയ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റവന്യൂ പാസഞ്ചർ കിലോമീറ്റേഴ്‌സിൽ (RPK) അളക്കുന്ന മൊത്തം ഡിമാൻഡാണ് 6.1 ശതമാനം വർധിച്ചത്. അതേസമയം മൊത്തം ശേഷി 5.6 ശതമാനം വർധിച്ചു, അതിന്റെ ഫലമായി ഫെബ്രുവരിയിലെ ലോഡ് ഫാക്ടർ 81.4 ശതമാനമായി. അന്താരാഷ്ട്ര ഗതാഗതം 5.9% വർധിച്ചു, ശേഷി 5.3% ഉം ലോഡ് ഫാക്ടർ 80.5% ഉം ആയി വർധിച്ചു, അതേസമയം ബ്രസീൽ, ചൈന തുടങ്ങിയ വിപണികളിലെ ശക്തമായ ഡിമാൻഡിന്റെ പിന്തുണയോടെ ആഭ്യന്തര യാത്ര 6.3 ശതമാനം വർധിച്ചു.

Advertising
Advertising

അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ ദൈർഘ്യവും തീവ്രതയും അറിയാതെ, വിമാനക്കമ്പനികളുടെ സാധ്യതകളിലെ പൂർണ ആഘാതം കണക്കാക്കാൻ കഴിയില്ലെന്നാണ് IATA ഡയറക്ടർ ജനറൽ വില്ലി വാൽഷ് പറയുന്നത്. ഇന്ധനച്ചെലവ് കുത്തനെ ഉയർന്നതായും വിമാന നിരക്കുകൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും മിഡിൽ ഈസ്റ്റിലേക്കും പുറത്തേക്കുമുള്ള ശേഷി ക്രമീകരിച്ചുകൊണ്ടിരിക്കുകയാണെന്നും വില്ലി വാൽഷ് ചൂണ്ടിക്കാട്ടി.

മാർച്ചിലേക്കുള്ള ഷെഡ്യൂൾ ചെയ്ത വളർച്ച ഇതിനകം 3.3 ശതമാനമായി കുറച്ചാണ് കണക്കാക്കുന്നത്. നേരത്തെ 5 ശതമാനത്തിൽ കൂടുതലായിരുന്നു പ്രവചിച്ചിരുന്നത്. അതേസമയം, മിഡിൽ ഈസ്റ്റിലെ വിമാനക്കമ്പനികൾക്ക് അന്താരാഷ്ട്ര ഡിമാൻഡിൽ 0.9 ശതമാനത്തിന്റെ നേരിയ വർധനവ് ഉണ്ടായി. ശേഷി 3.8 ശതമാനം വർധിച്ചപ്പോൾ ലോഡ് ഫാക്ടർ 2.2 ശതമാനം കുറഞ്ഞ് 79.6 ശതമാനമായി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News