Writer - റസിൻ അബ്ദുൽ അസീസ്
razinab@321
സലാല: തൃശൂർ ജില്ലയിലെ മണലൂർ സ്വദേശി മേച്ചേരിപ്പടിയിൽ പ്രിൻസ് ജോസ് (52) സലാലയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. കുടുംബം സലാലയിലുണ്ട്. ഭാര്യ ജിജി മോൾ. മകൻ: പ്രിനിറ്റ് പ്രിൻസ് ഇന്ത്യൻ സ്കൂൾ സലാല പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. പ്രിൻസ് ജോസ് വർഷങ്ങളായി സലാലയിൽ പ്രവാസിയാണ്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലയക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി കോൺസുലാർ ഏജൻ്റ് ഡോ.കെ.സനാതനൻ അറിയിച്ചു.