എപ്പോഴും കൂടെയുണ്ട്...; ഒമാനിലെ മഴക്കെടുതിയിൽ സുരക്ഷാ സംഘങ്ങൾ രക്ഷപ്പെടുത്തിയത് 400-ലധികം പേരെ

വ്യോമമാർ​ഗം നടത്തിയത് 58 രക്ഷാദൗത്യങ്ങൾ

Update: 2026-03-29 10:21 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: ഒമാനിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴക്കെടുതിയിൽ കുടുങ്ങിക്കിടന്ന 404 പേരെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഇതുവരെ 254 അടിയന്തര റിപ്പോർട്ടുകളാണ് സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി (CDAA) കൈകാര്യം ചെയ്തത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

രക്ഷാദൗത്യത്തിൽ വ്യോമസേനയും നിർണായക പങ്ക് വഹിക്കുന്നു. കാലാവസ്ഥാ വ്യതിയാനം തുടങ്ങിയത് മുതൽ ഇതുവരെ 44 വിമാനങ്ങൾ രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ചു. ഇതിൽ 38 ദൗത്യങ്ങൾ റോയൽ ഒമാൻ പൊലീസ് ഏവിയേഷനും 6 എണ്ണം റോയൽ എയർഫോഴ്സ് ഓഫ് ഒമാനുമാണ് നടത്തിയത്. വ്യോമമാർ​ഗമുള്ള ദൗത്യങ്ങൾ വഴി 58 രക്ഷാപ്രവർത്തനങ്ങളും 6 അടിയന്തര മെഡിക്കൽ ഇവാക്യുവേഷനുകളും വിജയകരമായി പൂർത്തിയാക്കി.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News