വ്യോമയാന മേഖലയുടെ ശാക്തീകരണം: സലാംഎയർ ഏറ്റെടുത്ത് ഒമാൻ ഗവൺമെന്റ്

മസ്‌കത്ത് വിമാനത്താവളം കേന്ദ്രീകരിച്ചുള്ള ബജറ്റ് എയർലൈനാണിത്

Update: 2026-03-26 15:33 GMT

മസ്‌കത്ത്: ബജറ്റ് എയർലൈനായ സലാംഎയർ ഏറ്റെടുത്ത് ഒമാൻ ഗവൺമെന്റ്. മസ്‌കത്ത് അന്താരാഷ്ട്രാ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള എയർലൈനാണിത്. കണക്റ്റിവിറ്റി വികസിപ്പിക്കാനും ഒമാന്റെ വ്യോമയാന മേഖലയെ ശക്തിപ്പെടുത്താനുമാണ് നടപടി. ഏറ്റെടുക്കൽ പൂർത്തിയായതായി ഒമാൻ ന്യൂസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ താങ്ങാനാവുന്ന വിമാന യാത്രാസൗകര്യം ഒരുക്കുന്നതിൽ സലാംഎയർ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News