ഒമാനിലെ വിവിധ ​ഗവർണറേറ്റുകളിൽ ഇന്ന് കനത്ത മഴയെത്തും

ദൂരക്കാഴ്‌ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

Update: 2026-03-25 05:34 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: ഒമാനിലെ വിവിധ ​ഗവർണറേറ്റുകളിൽ ഇന്ന് രാവിലെ 7 മുതൽ 10 വരെ കനത്ത മഴക്ക്‌ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മുസന്ദം മുതൽ ബുറൈമി, നോർത്ത്‌ ബാത്തിന, ദാഹിറ, ദാഖലിയ എന്നിവിടങ്ങളിലേക്ക്‌ മഴ വ്യാപിക്കും. ഉച്ചയ്ക്ക്‌ ശേഷം മസ്‌കത്ത്‌, സൗത്ത്‌ ബാത്തിന, നോർത്ത്‌ ശർക്കിയ, സൗത്ത്‌ ഷർക്കിയ, അൽ വുസ്ത എന്നിവടങ്ങളിലും കനത്ത മഴ പെയ്തേക്കും.

വാദികളിലും താഴ്‌ന്ന ഭാഗങ്ങളിളും വെള്ളക്കെട്ടിനും സാധ്യതയുണ്ട്. ദൂരക്കാഴ്‌ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശമുണ്ട്. പ്രദേശങ്ങളിൽ 37 മുതൽ 92 കിലോമീറ്റർ വേഗതിയിൽ വരെ കാറ്റ് വീശുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ദോഫാറിൽ ഇടിമിന്നലോട്‌ കൂടിയ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്‌. എല്ലാവരും ജാഗ്രതപാലിക്കണമെന്നും തഴ്‌ന്ന പ്രദേശങ്ങളിൽ നിന്ന് മാറി നിൽണമെന്നും അധികൃതർ അഭ്യർഥിച്ചു. പ്രദേശങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടായേക്കാം.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News