കനത്ത മഴ...ഒമാനിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ വ്യാഴാഴ്ച വരെ അടച്ചിടും; നാളെ മുതൽ ഓൺലൈൻ പഠനം

ദോഫാർ, അൽ വുസ്ത ​ഗവർണറേറ്റുകൾക്ക് ബാധകമാകില്ല

Update: 2026-03-23 12:37 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: ഒമാനിൽ നിലനിൽക്കുന്ന ന്യൂനമർദ്ദത്തെയും കനത്ത മഴസാധ്യതയെയും തുടർന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ മുതൽ പഠനം ഓൺലൈൻ രീതിയിലേക്ക് മാറ്റാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ദോഫാർ, അൽ വുസ്ത ​ഗവർണറേറ്റുകൾ ഒഴികെയുള്ള രാജ്യത്തെ എല്ലാ ​ഗവൺമെന്റ്-സ്വകാര്യ സ്കൂളുകൾ, സർവകലാശാലകൾ, കോളേജുകൾ എന്നിവ വ്യാഴാഴ്ച വരെ അടച്ചിടും. ഇ-ലേണിങ് പ്ലാറ്റ്‌ഫോമുകൾ വഴിയായിരിക്കും ക്ലാസുകൾ നടക്കുക. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ മുൻകരുതൽ നടപടി.

ദേഫാറിലെയും ബാത്തിനയിലെയും വിദ്യഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടുള്ള ക്ലാസുകൾ പതിവു പോലെ തുടരും. ഒമാനിൽ പെരുന്നാൾ അവധി കഴിഞ്ഞ് സ്ഥാപനങ്ങൾ നാളെ തുറക്കാനിരിക്കെയാണ് പുതിയ ഉത്തരവ്. വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്നാണ് ഈ തീരുമാനം. ഗതാഗത തടസ്സങ്ങളും വദികൾ കവിഞ്ഞൊഴുകാനുള്ള സാധ്യതയും കണക്കിലെടുത്ത് വിദ്യാലയങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News