ഒമാനിലെ ബർക്കയിൽ ഒഴുക്കിൽപെട്ട് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി
തൃത്താല സ്വദേശി റംലത്ത് (58) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്
Update: 2026-03-23 07:58 GMT
മസ്കത്ത്: ഒമാനിലെ ബർക്കയിൽ ഒഴുക്കിൽപെട്ട് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് തൃത്താല സ്വദേശി റംലത്ത് (58) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കടലിന്റെ ഭാഗത്തു നിന്നാണ് മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. ഇതോടെ മിന്നൽ പ്രളയത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.
രണ്ട് ദിവസം മുമ്പ് മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിലെ കുത്തൊഴുക്കിൽപെട്ടാണ് അപകടമുണ്ടായത്. പാലക്കാട് തൃത്താല സ്വദേശികളായ ഷംല, യൂസഫ് എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു.