ഒമാനിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷിച്ചു
മസ്‌കത്തിൽ രണ്ട് പേർക്കും ദാഹിറയിൽ മൂന്നുപേർക്കും തുണയായി സിഡിഎഎ
മസ്‌കത്ത്: ഒമാനിലെ മസ്‌കത്തിലും ദാഹിറയിലും വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ അഞ്ച് പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി. രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുന്നതിനിടെ മസ്‌കത്ത്, ദാഹിറ ഗവർണറേറ്റുകളിലെ രണ്ട് വ്യത്യസ്തയിടങ്ങളിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ അഞ്ച് പേരെയാണ് രക്ഷപ്പെടുത്തിയത്.
ബൗഷർ വിലായത്തിൽ വെള്ളപ്പൊക്കത്തിൽ വാഹനം കുടുങ്ങിയതിനെ തുടർന്ന് മസ്‌കത്ത് ഗവർണറേറ്റിലെ വാട്ടർ റെസ്‌ക്യൂ ടീം രണ്ട് പേരെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും റിപ്പോർട്ടിൽ പറഞ്ഞു.
മറ്റൊരു സംഭവത്തിൽ, ധങ്ക് വിലായത്തിൽ ഒഴുകുന്ന വാദിയിൽ കുടുങ്ങിയ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെ ദാഹിറ ഗവർണറേറ്റിലെ രക്ഷാ സംഘം രക്ഷപ്പെടുത്തി, അവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.