ഈദ്‌ ഹാമ്പറുകൾ സമ്മാനിച്ച്‌ ഐ.എം.ഐ സലാല

Update: 2026-03-24 06:53 GMT

സലാല: ഈദിനോടനുബന്ധിച്ച്‌ സുഹ്യത്തുക്കൾക്ക്‌ ഈദ്‌ സമ്മാനപ്പൊതികൾ സമ്മാനിച്ച്‌ ഐ.എം.ഐ സലാല. പ്രവാസി സമൂഹത്തിനിടയിൽ സ്നേഹ സാഹോദര്യ ബന്ധങ്ങൾക്ക്‌ കരുത്തേകാൻ ഇത്തരം ശ്രമങ്ങൾക്ക്‌ കഴിയുമെന്ന് ഐ.എം.ഐ വൈസ്‌ പ്രസിഡന്റ്‌ ജി. സലിംസേട്ട്‌ പറഞ്ഞു.

പെരുന്നാൾ ദിനത്തോടനുബന്ധിച്ച്‌ ദാരീസിലെ ചർച്ച്‌ സമുച്ചയത്തിലെ ബഹുമാന്യരായ ഫാദർമാരെയും ചർച്ച്‌ ഭാരവാഹികളെയും സന്ദർശിച്ച്‌ ഈദ്‌ ഉപഹാരം കൈമാറി. ആഘോഷങ്ങളിൽ പരസ്പരം പങ്കാളികളായി വെറുപ്പിന്റെ പ്രചാരകരെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജെ.സാബുക്കാൻ, അയ്യൂബ്‌, കെ.ജെ.സമീർ, എസ്‌.എ.അസീം എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News