എ.എം.എം. മെഗാബാറ്റ്മിന്റൺ ടൂർണമന്റ്‌ ഏപ്രിൽ 17 ന് സലാലയിൽ

സ്വദേശികൾക്കും പ്രവാസികൾക്കും പ്രത്യേക മത്സരങ്ങൾ ഉണ്ടാകും

Update: 2026-03-25 04:47 GMT

സലാല: എ.എം.എം. സലാലയിൽ മെഗാഷട്ടിൽ ബാറ്റ്‌മിന്റൺ ടൂർണമെന്റ്‌ ഒരുക്കുന്നു. ഒമാൻ റാക്കറ്റ്‌ സ്പോട്സ്‌ കമ്മിറ്റിയുടെ അംഗീകാരത്തോടെ നടക്കുന്ന ടൂർണമെന്റ്‌ സുൽത്താൻ ഖാബൂസ്‌ യൂത്ത്‌ കോപ്‌ളക്സിലാണ് നടക്കുക. സ്വദേശികൾക്കും പ്രവാസികൾക്കും പ്രത്യേക മത്സരങ്ങൾ ഉണ്ടാകും.

മെൻസ്‌ ഡബിൾസ്‌, വെറ്ററൻസ് ഡബിൾസ്‌, വിമൻസ്‌ ഡബിൾസ്‌, ബോയ്സ്‌ സിംഗിൾസ്‌, ഒമാനി ഡബിൾസ്‌ എന്നിവയിലാണ് മത്സരങ്ങൾ. വിജയികൾക്ക്‌ ക്യാഷ്‌ അവാർഡ്‌ സമ്മനമായി നൽകുമെന്ന് എ.എം.എം. മനേജ്‌മന്റ്‌ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മാർച്ച്‌ 30 നകം ബന്ധപ്പെടുക. 99531212

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News