നാട്ടിലെ അവധിക്കാലം; ഒമാനിലേക്കുള്ള എക്സ്‌പ്രസ്‌ സർവീസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ

Update: 2026-03-26 01:51 GMT

മസ്‌കത്ത്‌: മാർച്ച്‌ 29 മുതൽ മസ്കത്തിലേക്കും, സലാലയിലേക്കുമുള്ള എക്സ്‌പ്രസ്‌ സർവീസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ മലയാളി സമൂഹം. നാട്ടിൽ സ്കുൾ / പ്ലസ്‌ ടു പരീക്ഷ കഴിഞ്ഞ്‌ അവധിക്കാലം ഒമാനിൽ ചിലവഴിക്കാനായി നിരവധി കുടുംബങ്ങളാണ് നേരത്തെ തന്നെ ടിക്കറ്റെടുത്ത്‌ കാത്തിരിക്കുന്നത്‌.

മേഖലയിലെ സംഘർഷം യാത്ര തടസ്സമുണ്ടാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ട്. എന്നാൽ കൂടുതൽ സംഘർഷ സമയത്ത്‌ പോലും ഒമാനിലേക്കുള്ള സർവീസുകൽ സുതാര്യമായി നടന്നിരുന്നു. മേഖലയിലെ സംഘർഷം ഒമാനിലെ വിമാന സർവീസുകളെ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാൽ വളരെ അപ്രതീക്ഷിതമായാണ് മാർച്ച്‌ 22 മുതൽ 28 വരെ മസ്‌കത്തിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകൾ എക്സ്‌സ്‌പ്രസ്‌ റദ്ദാക്കിയത്‌. പ്രത്യേകിച്ച്‌ കാരണമൊന്നും പറഞ്ഞതുമില്ല. മാർച്ച്‌ 28 വരെയുള്ള കൊച്ചി, കോഴിക്കോട് സർവീസുകൾ ഒരു കാരണവുമില്ലാതെ ഘട്ടം ഘട്ടമായി റദ്ദാക്കുകയായിരുന്നുവെന്ന് സാമൂഹ്യ പ്രവർത്തകർ പറയുന്നു. അതേസമയം സലാലയിൽ നിന്നുള്ള മറ്റു വിമാന സർവീസുകൾ സുതാര്യമായി നടന്നു വരുന്നുമുണ്ട്‌. ഏതായാലും ഇനിയെങ്കിലും യാത്ര സുഗമമാവണേ എന്ന പ്രാർത്ഥനയിലാണ് കുട്ടികൾ ഉൾപ്പടെയുള്ള യാത്രക്കാർ.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News