തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി
മരണാനന്തര നടപടിക്രമങ്ങൾക്ക് മസ്‌കത്ത് കെഎംസിസി നേതൃത്വം നൽകി
Update: 2026-03-31 15:25 GMT
മസ്‌കത്ത്: തിരുവനന്തപുരം സ്വദേശിയായ പ്രവാസി ഒമാനിൽ നിര്യാതനായി. കരമന മരുതറ കാലടി തെക്കെ കല്ലുംപുറം നാരായണൻ രാഘവൻ പിള്ള- ദേവകി അമ്മ ദമ്പതികളുടെ മകൻ അനിൽകുമാർ (51) ആണ് മരിച്ചത്. മരണാനന്തര നടപടിക്രമങ്ങൾക്ക് മസ്‌കത്ത് കെഎംസിസി നേതൃത്വം നൽകി. എംബാമിങ് പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച പുലർച്ചെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.