ആസിഫ് അലിയുടെ ഇബ്‌ലിസ്; ട്രെയിലര്‍ പുറത്ത്
നേരത്തെ ആസിഫ് അലിയെ നായകനാക്കി അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രവും രോഹിത് ഒരുക്കിയിരുന്നു.
Update: 2018-07-30 11:20 GMT
ആസിഫ് അലിയുടെ പുതിയ ചിത്രമായ ഇബ്‌ലിസിന്റെ ട്രെയിലര്‍ പുറത്ത്. രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നേരത്തെ ആസിഫ് അലിയെ നായകനാക്കി അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രലും രോഹിത് ഒരുക്കിയിരുന്നു. കഥയും അദ്ദേഹത്തിന്റേത് തന്നെ. ആസിഫ് അലിയുടെ തന്നെ ഉടമസ്ഥതയിലുള്ള ആഡം വേള്‍ഡസ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. വ്യത്യസ്തമായ രീതിയിലായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ഹാസ്യത്തിനും സംഗീതത്തിനും പ്രധാന്യം നൽകിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സിദ്ദിഖ്, ലാല്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. അടുത്ത മാസമാണ് ചിത്രത്തിന്റെ റിലീസ്.