ആയുഷ്മാന്‍ ഖുറാനയുടെ അന്ധാധുന്‍: ട്രെയിലര്‍ കാണാം 

Update: 2018-09-02 07:30 GMT

ആയുഷ്മാന്‍ ഖുറാനയുടെ പുതിയ ചിത്രം അന്ധാധുന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ശ്രീരാം രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രമാണ്. ട്രെയിലറും ആ നിലക്കുള്ള സൂചനകളാണ് നല്‍കുന്നത്. അടിമുടി സസ്‌പെന്‍സ് നിറഞ്ഞ ചിത്രത്തില്‍ അന്ധനായ പിയാനോ ആര്‍ടിസ്റ്റ് ആയാണ് ആയുഷ്മാന്‍ ഖുറാന അഭിനയിക്കുന്നത്. തബു, രാധിക ആപ്തെ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വയാകോം മോഷന്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത മാസം പ്രദര്‍ശനത്തിനെത്തും.

Full View
Tags:    

Similar News