തീവണ്ടിയും കുട്ടനാടന്‍ ബ്ലോഗും ഇന്‍റര്‍നെറ്റില്‍
ടൊവിനോ നായകനായ തീവണ്ടി, മമ്മൂട്ടി നായകവേഷത്തിലെത്തിയ ഒരു കുട്ടനാടന്‍ ബ്ലോഗ് എന്നീ ചിത്രങ്ങളുടെ വ്യാജ പതിപ്പുകളാണ് ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.
Update: 2018-09-16 12:24 GMT
പുതിയ മലയാള ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ ഇന്‍റര്‍നെറ്റില്‍ എത്തി. ടൊവിനോ നായകനായ തീവണ്ടി, മമ്മൂട്ടി നായകവേഷത്തിലെത്തിയ ഒരു കുട്ടനാടന്‍ ബ്ലോഗ് എന്നീ ചിത്രങ്ങളുടെ വ്യാജ പതിപ്പുകളാണ് ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഈ രണ്ടു ചിത്രങ്ങളുടെ നിര്‍മാതാക്കളും ഡി.ജി.പിക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ആന്‍റി പൈറസി സെല്‍ അന്വേഷണം ആരംഭിച്ചു.