ഗോവ ചലച്ചിത്രമേള; ചെമ്പൻ വിനോദ് മികച്ച നടൻ, ലിജോ പെല്ലിശ്ശേരി സംവിധായകൻ 

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്കാരം ചെമ്പന്‍ വിനോദ് ജോസിന്. മികച്ച സംവിധായകനുള്ള രജത മയൂരം ലിജോജോസ് പെല്ലിശേരിക്കും ലഭിച്ചു. 

Update: 2018-11-28 13:42 GMT

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്കാരം ചെമ്പന്‍ വിനോദ് ജോസിന്. മികച്ച സംവിധായകനുള്ള രജത മയൂരം ലിജോജോസ് പെല്ലിശേരിക്കും ലഭിച്ചു. ഈ.മ.യൗവിലൂടെയാണ് ഇരുവരും പുരസ്കാരം നേടിയത്. ആദ്യമായാണു മലയാളികൾക്ക് ഈ രണ്ടു പുരസ്കാരങ്ങളും ഒരുമിച്ചു ലഭിക്കുന്നത്.

കഴിഞ്ഞ തവണ ടേക്ക് ഓഫിലെ അഭിനയത്തിന് പാർവതി മികച്ച നടിക്കുള്ള രജതമയൂരം സ്വന്തമാക്കിയിരുന്നു.

റഷ്യന്‍ യുക്രൈനിയന്‍ ചിത്രമായ ഡോണ്ബാസ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം സ്വന്തമാക്കി. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം ഫിലിപ്പീന്സ് ചിത്രമായ റെസ്പെറ്റോയുടെ സംവിധായകന്‍ ആല്‍ബര്‍ട്ടോ മോണ്ടറാസ് നേടി. യുക്രൈന്‍ ചിത്രം വെന്‍ട്രീസ് ഫാളിലെ അഭിനയത്തിന് അനസ്താസിയ പുസ്തോവിറ്റ് ആണ് മികച്ച നടി.

Tags:    

Similar News