ചുമരില്‍ കറുപ്പ് നിറത്തില്‍ പൂപ്പലോ; മഴക്കാലം പണി തന്നോ?

എങ്ങനെയാണ് മഴവെള്ളം ചുമരിലൂടെ ഈര്‍പ്പമായി വീടിനകത്തേക്ക് എത്തിയത്.. കല്ലുവെച്ച് പണിത, തേച്ച, പെയിന്‍റടിച്ച ചുമര്- അതിനിടയിലൂടെ എങ്ങനെയാണ് നനവ് ഊര്‍ന്നിറങ്ങുന്നത്?

Update: 2023-02-06 05:57 GMT

പ്രതീകാത്മക ചിത്രം

ആഗ്രഹിച്ച് പണിത വീട്, ഒരു മഴക്കാലം കടന്നുകിട്ടുമ്പോഴേക്കും കാണാം സിറ്റൗട്ടിലെ ചുമരില്‍ മുകള്‍ഭാഗത്തായി കറുപ്പ് നിറത്തില്‍ പൂപ്പല്‍ പോലെ എന്തോ എന്ന് പടര്‍ന്നുകൊണ്ടിരിക്കുന്നത്… മഴക്കാലം തന്ന പണിയാണ് എന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല.. പക്ഷേ എങ്ങനെയാണ് ഈ മഴവെള്ളം ചുമരിലൂടെ ഈര്‍പ്പമായി വീടിനകത്തേക്ക് എത്തിയത്.. കല്ലുവെച്ച് പണിത, തേച്ച, പെയിന്‍റടിച്ച ചുമര്- അതിനിടയിലൂടെ എങ്ങനെയാണ് നനവ് ഊര്‍ന്നിറങ്ങുന്നത്? പിന്നെ അരയുംതലയും മുറുക്കി വീട്ടുകാരന്‍ ഇറങ്ങും… വീടിന്‍റെ പുറംചുമര്‍ വാട്ടര്‍പ്രൂഫിംഗ് ചെയ്യാന്‍... ഈ ലീക്ക് മാറ്റാന്‍ അതേയുള്ളു വഴിയെന്ന് ആള്‍ എവിടെയോ കേട്ടിട്ടുണ്ട്. പണിയൊക്കെ കഴിഞ്ഞ് കുറച്ചുനാള്‍ കഴിയുമ്പോള്‍ കാണാം, ചെയ്ത പണി, ചുമരില്‍നിന്ന് തനിയെ അടര്‍ന്നുവീഴുന്നത്…

Advertising
Advertising

വീട് നിര്‍മിക്കുമ്പോള്‍ വാട്ടര്‍പ്രൂഫിംഗിന് പ്രാധാന്യം കൊടുക്കാത്തതുകൊണ്ട് സംഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് പറഞ്ഞുവന്നത്. ഇപ്പോള്‍ പലരും തറ വാട്ടര്‍പ്രൂഫിംഗ് ചെയ്യുന്നുണ്ടെങ്കില്‍ കൂടി വിട്ടുപോകുന്ന ഏരിയയാണ് സണ്‍ഷൈഡും സണ്‍ഷൈഡിന് തൊട്ടുകൊണ്ടുള്ള ചുമരുകളും. കോണ്‍ക്രീറ്റ് സ്ലാബുകളാണ് സണ്‍ഷൈഡുകള്‍, ചുമരുകള്‍ നിര്‍മ്മിക്കുന്നതാകട്ടെ ചെങ്കല്ലുകളോ ഇഷ്ടികകളോ പോലുള്ള ബ്രിക്സുകള്‍ ഉപയോഗിച്ചാണ്.

അതായത് വീട് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മെറ്റീരിയലുകളെല്ലാം തന്നെ വെള്ളത്തെ വലിച്ചെടുക്കാന്‍ കഴിവുള്ളവയാണ്. കല്ല്, സിമന്‍റ്, എംസാന്‍റ്, മണല്‍ എന്നിവയെല്ലാംതന്നെ അന്തരീക്ഷത്തിലെ ഈര്‍പ്പം വരെ വലിച്ചെടുക്കുന്നതാണ്. ഈര്‍പ്പം ഇവ വലിച്ചെടുത്താലും അത് വീടിനുള്ളിലേക്ക് കടത്തിവിടാന്‍ പാടില്ല. അങ്ങനെ കടത്തിവിടാതിരിക്കാനുള്ള ഒരു ലെയറാണ് വാട്ടര്‍പ്രൂഫിംഗ് വഴി ചെയ്യുന്നത്. സണ്‍ഷൈഡിന് മുകളിലും വീടിന്‍റെ പുറംചുമരിലും വീഴുന്ന വെള്ളം ബ്രിക്സ് വലിച്ചെടുക്കുകയും അകംചുമരിലേക്ക് നനവ് ഊര്‍ന്നിറങ്ങുകയും ചെയ്യും. ഇതാണ് വളരെ മനോഹരമായ നമ്മുടെ ബെഡ്റൂമുകളിലെ, സിറ്റിംഗ് റൂമിലെ ഡൈനിംഗ് റൂമിലെ ചുമരുകളില്‍ കറുത്തനിറത്തിലും മറ്റും പൂപ്പലുപോലെ കാണപ്പെടുന്നത്.


വീടിന്‍റെ പടവ് കഴിഞ്ഞതിന് ശേഷം ആ കല്ലിന് മുകളില്‍തന്നെ വാട്ടര്‍ പ്രൂഫിംഗ് ചെയ്യുന്നതാണ് ഉത്തമം. വാട്ടര്‍പ്രൂഫിംഗ് ചെയ്യുമ്പോള്‍ ഗ്രിപ്പുള്ള പ്രൊഡക്ട് ഉപയോഗിച്ചാല്‍ പിന്നീട് പ്ലാസ്റ്ററിംഗ് ചെയ്യുമ്പോള്‍ കുമ്മായം അതിന് മുകളില്‍ നന്നായി പിടിക്കും. കല്ലിന്മേലുള്ള ദ്വാരങ്ങളൊക്കെ അടച്ചുകൊണ്ടായിരിക്കണം വാട്ടര്‍പ്രൂഫിംഗ് ചെയ്യാന്‍. എങ്കില്‍ മാത്രമേ വെള്ളം ഉള്ളിലേക്ക് ഇറങ്ങുന്നത് പൂര്‍ണമായും തടയാന്‍ സാധിക്കുകയുള്ളൂ.

പലരും വീട് താമസമൊക്കെ കഴിഞ്ഞ് ഒന്നുരണ്ടുവര്‍ഷത്തെ മഴക്കാലമൊക്കെ കഴിഞ്ഞാവും ചുമരില്‍ ഈര്‍പ്പവും പൂപ്പലും എല്ലാം വരുന്നത് ശ്രദ്ധിക്കുന്നത്. പുട്ടിയൊക്കെ ഇട്ട് പെയിന്‍റടിച്ച ചുമരില്‍ വാട്ടര്‍പ്രൂഫിംഗ് ചെയ്ത് പ്രശ്നം പരിഹരിക്കാന്‍ അവര്‍ ശ്രമിക്കും. പക്ഷേ ഫലം കാണില്ല. കാരണം പുട്ടിയും പെയിന്‍റും ചുമരുമായി എത്രത്തോളം സിങ്ക് ആയിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും ആ വാട്ടര്‍പ്രൂഫിംഗിന്‍റെ ഭാവി. ഉപയോഗിച്ച മെറ്റീരിയല്‍ പോലും പുറത്തേക്ക് പറിഞ്ഞുപോരാന്‍ വരെ സാധ്യതയുണ്ട്. അതുകൊണ്ടാണ് പ്ലാസ്റ്ററിംഗിന് മുമ്പേ വാട്ടര്‍പ്രൂഫിംഗ് ചെയ്യണമെന്ന് പറയുന്നത്.

Full View

വിവരങ്ങള്‍ക്ക് കടപ്പാട്:

പ്രജീഷ് എന്‍.വി ചന്ദ്രന്‍

പ്രൊജക്ട് മാനേജര്‍, wytfox ഇൻഡസ്ട്രീസ്


FOR MORE DETAILS

Contact - +91 9037703727 ,+91 97459 29393

WHATSAPP :https://wa.me/919037703727

YOUTUBE : https://www.youtube.com/@wytfox

INSTA : https://www.instagram.com/wytfoxofficia

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News