ജെ.എന്‍.യുവില്‍ ഗവേഷക വിദ്യാര്‍ഥി മരിച്ച നിലയില്‍

Update: 2017-06-25 16:01 GMT
Editor : Ubaid
ജെ.എന്‍.യുവില്‍ ഗവേഷക വിദ്യാര്‍ഥി മരിച്ച നിലയില്‍

മണിപ്പൂര്‍ സ്വദേശി ജെ.ആര്‍. ഫിലമോന്‍ എന്ന വിദ്യാര്‍ഥിയെയാണ് ബ്രന്മപുത്ര ഹോസ്റ്റല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Full View

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ . മൂന്ന് ദിവസമായി കാണാനില്ലായിരുന്ന മണിപ്പൂര്‍ സ്വദേശിയായ ജെ.ആര്‍ ഫില്‍മോനി ന്‍റെ മൃതദേഹം ഹോസ്റ്റല്‍മുറിയില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു.

എ. ബി.വി.പി പ്രവര്‍ത്തകുടെ മര്‍ദ്ദനത്തിനമേറ്റതിന് പിന്നാലെ ക്യാമ്പസില്‍ നിന്ന് നജീബ് അഹമ്മദ് എന്ന വിദ്യാര്‍ഥിയെ കാണാതായി രണ്ടാഴ്ച തികയും മുമ്പാണ് പുതിയ സംഭവം. ഇന്‍റര്‍ നാഷണല്‍ സ്റ്റഡീസ് വിഭാഗത്തിലെ പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്ന ഫിലിമോനെ മൂന്ന് ദിവസമായി ക്യാമ്പസില്‍ നിന്ന് കാണാതായിരുന്നു. ഇദ്ദേഹംതാമസിച്ചിരുന്ന ബ്രഹ്മപുത്ര ഹോസ്റ്റലിലെ 171 ആം നന്പര്‍മുറി പൂട്ടിയ നിലയിലായിരുന്നു കിടന്നിരുന്നത്, ഇന്നലെ വൈകീട്ടോടെ മുറിയില്‍ നിന്നും ദുര്‍ഡഗന്ധം വമിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷാ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കര്‍ മുറി തല്ലി ത്തുറന്നപ്പോള്‍ അഴുകിയ നിലയിലാരുന്ന മൃതദേഹം. മരണ കാരണം വ്യക്തമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News