ആര്‍.എം.പി ഉള്‍പ്പെടെ വിവിധ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ഒറ്റപ്പാര്‍ട്ടിയാകുന്നു

Update: 2018-05-11 03:21 GMT
Editor : Ubaid
ആര്‍.എം.പി ഉള്‍പ്പെടെ വിവിധ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ഒറ്റപ്പാര്‍ട്ടിയാകുന്നു

സി.പി.എമ്മിലെ നയവ്യതിയാനം ചൂണ്ടിക്കാട്ടി പുറത്തുവന്നവര്‍ രൂപീകരിച്ച പാര്‍ട്ടികളാണ് ഒന്നാകുന്നത്.

Full View

ആര്‍.എം.പി ഉള്‍പ്പെടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ഒറ്റപ്പാര്‍ട്ടിയാകുന്നു. മഹാരാഷ്ട്ര, പഞ്ചാബ്, ഹിമാചല്‍പ്രദേശ് , തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗ്രൂപ്പുകളാണ് ലയിക്കുന്നത്. ഈ മാസം പതിനേഴിന് പഞ്ചാബിലാണ് പ്രഖ്യാപനം.

സി.പി.എമ്മിലെ നയവ്യതിയാനം ചൂണ്ടിക്കാട്ടി പുറത്തുവന്നവര്‍ രൂപീകരിച്ച പാര്‍ട്ടികളാണ് ഒന്നാകുന്നത്. ആര്‍.എം.പി, തമിഴ്നാട് മര്‍ക്സിസ്റ്റ് പാര്‍ട്ടി, മഹാരാഷ്ട്രയിലെ ഗോദാവരി ശ്യാംറാവു പരുലേക്കര്‍ മാര്‍ക്സ് വാദി വിചാര്‍മഞ്ച് സിപിഎം പഞ്ചാബ്, സി.പി.എം ഹരിയാന, ചണ്ഡീഗഡ്, ഹിമാചല്‍ പ്രദേശിലെ മാര്‍ക്സിസ്റ്റ് ഗ്രൂപ്പുകള്‍ എന്നിവയാണ് ലയിക്കുക. പഞ്ചാബ് സി.പി.എം എന്ന പാര്‍ട്ടിയാണ് ഇതിലെ ഏറ്റവും വലിയ ഘടകം.

Advertising
Advertising

സമാന ആശയങ്ങളുള്ള ഗ്രൂപ്പുകള്‍ ദേശീയതലത്തില്‍ യോജിക്കുന്നതിനുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇന്ത്യയിലെ ജാതി ക്രമത്തെയും ദളിത് പ്രശനത്തെയും ന്യൂനപക്ഷ വിഷയങ്ങളെയും ഗൌരവത്തില്‍ പുതിയ പാര്‍ട്ടി സമീപിക്കുമെന്ന് ആര്‍.എം.പി വക്താക്കള്‍ പറഞ്ഞു.

ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയുടെ ഭാഗമാകുന്നത് കേരളത്തിലും ഗുണകരമാകുമെന്ന് ആര്‍.എം.പി പറയുന്നു. പാര്‍ട്ടിയുടെ പേര്, കൊടി, ഭരണഘടന, പരിപാടികള്‍ എന്നിവ ഈ മാസം പതിനേഴിന് പ്രഖ്യാപിക്കും. ജലന്ധറിലാണ് പുതിയ പാര്‍ട്ടിയുടെ പ്രഖാപനം നടത്തുക. പാര്‍‍ട്ടിയുടെ പേര് നിശ്ചയിച്ചിട്ടില്ല.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News