മോദീ ആവര്‍ത്തന വിരസമായ വാചകമടി നിര്‍ത്തൂ, വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കൂ: ജിഗ്നേഷ്

Update: 2018-05-17 12:40 GMT
Editor : Sithara
മോദീ ആവര്‍ത്തന വിരസമായ വാചകമടി നിര്‍ത്തൂ, വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കൂ: ജിഗ്നേഷ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രായമായെന്നും അദ്ദേഹം കാമ്പില്ലാത്ത പ്രസംഗങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ദലിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രായമായെന്നും അദ്ദേഹം കാമ്പില്ലാത്ത പ്രസംഗങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ദലിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. അതിനാല്‍ മോദി രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കണം. യുവാക്കള്‍ക്ക് വേണ്ടത് അല്‍പേഷ് താക്കൂറിനെയും കനയ്യ കുമാറിനേയും ഹര്‍ദിക് പട്ടേലിനേയും പോലുള്ള യുവ നേതാക്കളെയാണെന്നും മേവാനി പറഞ്ഞു.

Advertising
Advertising

മോദിയുടെ ഗുജറാത്ത് മോഡല്‍ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് തുറന്നുകാട്ടാന്‍ കഴിഞ്ഞു എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ നേട്ടമെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിടാന്‍ പോകുന്നത് കനത്ത ആഘാതമായിരിക്കും. ഗുജറാത്തിലെ 18 ശതമാനത്തോളം വരുന്ന ദലിതര്‍ ബിജെപിക്ക് എതിരായാണ് വോട്ട് ചെയ്തത്. ദലിത് വോട്ടുകള്‍ ഭിന്നിക്കപ്പെട്ടിട്ടുണ്ടെന്ന വാദം തെറ്റാണ്. 2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കാര്യം ബോധ്യമാകും. രോഹിത് വെമുലയെയും ഉന സംഭവവുമൊന്നും ദലിതര്‍ ഒരിക്കലും മറക്കില്ലെന്ന് ജിഗ്നേഷ് പറഞ്ഞു.

മോദി ആരോപിക്കുന്നതുപോലെ ജാതി രാഷ്ട്രീയമല്ല ഗുജറാത്തില്‍ മുന്നോട്ടുവെച്ചതെന്ന് ജിഗ്നേഷ് വ്യക്തമാക്കി. 2 കോടി വരുന്ന തൊഴില്‍ രഹിതരായ യുവാക്കളെ കുറച്ചാണ് സംസാരിച്ചത്. ഗുജറാത്ത് മോഡല്‍ വികസനത്തിലെ പൊള്ളത്തരമാണ് ചൂണ്ടിക്കാട്ടിയത്. ഗുജറാത്തിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഇനിയും പരിഗണിച്ചില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി 99ല്‍ നിന്ന് 79ലേക്ക് കൂപ്പുകുത്തുമെന്നും ജിഗ്നേഷ് മേവാനി ഓര്‍മിപ്പിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News