ഹിന്ദു പെണ്‍കുട്ടികളുടെ സംരക്ഷണത്തിന് കുടുംബങ്ങളില്‍ രണ്ട് കുട്ടികള്‍ നിയമം അനിവാര്യമെന്ന് കേന്ദ്ര മന്ത്രി

Update: 2018-06-06 02:12 GMT
Editor : admin
ഹിന്ദു പെണ്‍കുട്ടികളുടെ സംരക്ഷണത്തിന് കുടുംബങ്ങളില്‍ രണ്ട് കുട്ടികള്‍ നിയമം അനിവാര്യമെന്ന് കേന്ദ്ര മന്ത്രി
Advertising

ഹിന്ദുക്കളുടെ സംഖ്യ കുറഞ്ഞുവരികയാണ്. പെണ്‍കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനാകാതെ അവര്‍ വീട്ടിലിരിക്കേണ്ടി വരുന്ന പാകിസ്താനിലേതിന് സമാനമായ അവസ്ഥ അധികം വൈകാതെ....

മതങ്ങള്‍ക്കതീതമായി ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ മാത്രമെന്ന നിയമം ഇന്ത്യയില്‍ നടപ്പിലാക്കണമെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. ഇന്ത്യയുടെ ജനസംഖ്യ നയം മാറ്റിയില്ലെങ്കില്‍ ഹിന്ദു പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലാതാകുമെന്നും പാകിസ്താനിലെ കുട്ടികളെപ്പോലെ വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും പടിഞ്ഞാറന്‍ ചമ്പാരനില്‍ ഒരു സാംസ്കാരിക യാത്രയില്‍ നടത്തിയ പ്രസംഗത്തില്‍ കേന്ദ്ര മന്ത്രി പറഞ്ഞുയ.

'ഹിന്ദുക്കളുടെ സംഖ്യ കുറഞ്ഞുവരികയാണ്. പെണ്‍കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനാകാതെ അവര്‍ വീട്ടിലിരിക്കേണ്ടി വരുന്ന പാകിസ്താനിലേതിന് സമാനമായ അവസ്ഥ അധികം വൈകാതെ സംജാതമാകും. നമ്മുടെ പെണ്‍കൂട്ടികളുടെ സുരക്ഷ എന്നത് വലിയൊരു ഭീഷണിയാകും. ഒരു കുടുംബത്തിനും രണ്ടില്‍ കൂടുതല്‍ കുട്ടികളില്ലെന്ന് ഉറപ്പാക്കുന്ന നിയമം കൊണ്ടുവരണം. ഇതില്‍ മതങ്ങള്‍ പരിഗണന വിഷയമാകരുത്. ഇതിലൊരു നിയന്ത്രണം കൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ നമ്മുടെ രാജ്യം പുരോഗമിക്കില്ല'

ഇതാദ്യമായല്ല വിവാദ പ്രസ്താവനകുളുമായി ഗിരിരാജ് സിങ് ശ്രദ്ധപിടിച്ചു പറ്റുന്നത്. 2014 ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് മോദിയെ വിമര്‍ശിക്കുന്നവരെ പാകിസ്താനിലേക്ക് അയക്കണമെന്ന ഇദ്ദേഹത്തിന്‍റെ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News