ജഡ്ജിക്ക് കോടതി മുറിയില്‍ വച്ച് പാമ്പുകടിയേറ്റു
കോടതിയില്‍ ചേംബറിലിരിക്കുമ്പോഴാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സി.പി.കാഷിദിന് പാമ്പു കടിയേറ്റത്.
Update: 2018-09-06 05:27 GMT
ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് കോടതി മുറിയിൽ പാമ്പു കടിയേറ്റു. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. കോടതിയില്‍ ചേംബറിലിരിക്കുമ്പോഴാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സി.പി.കാഷിദിന് പാമ്പു കടിയേറ്റത്. വിഷമില്ലാത്ത ഇനത്തില്‍ പെട്ട പാമ്പായതിനാല്‍ അപകടമുണ്ടായില്ല
ഇടതുകയ്യില്‍ കടിയേറ്റ ജഡ്ജി പനവേല്‍ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് ഗാന്ധി ആശുപത്രിയിലേക്ക് പോയി. വൈകിട്ടോടെ ആശുപത്രി വിട്ടു.
പാമ്പു പിടിത്തക്കാരനെ വരുത്തി പാമ്പിനെ പിടികൂടിയ ശേഷം പിന്നീട് കാട്ടിലേക്ക് തുറന്നുവിട്ടു. കോടതി-2 ലാണ് സംഭവം നടന്നത്. പഴക്കമുള്ള കെട്ടിടത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. കോടതിസമുച്ചയത്തിന്റെ ഒരു ഭാഗം അശോക്ബാഗിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്.