യു.എസ്‌ ഹാക്കറുടെ വെളിപ്പെടുത്തല്‍: ഗോപിനാഥ് മുണ്ടെയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്‌ കുടുംബം

മോദി സർക്കാർ അധികാരത്തിലെത്തി ദിവസങ്ങൾ പിന്നിടുമ്പോഴായിരുന്നു മന്ത്രിസഭാംഗമായിരുന്ന ഗോപിനാഥ് മുണ്ടെ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്.

Update: 2019-01-22 06:11 GMT

മുൻ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്‌ കുടുംബം രംഗത്ത്‌. എൻ.സി.പി നേതാവും മുണ്ടെയുടെ മരുമകനുമായ ദനഞ്ജയ മുണ്ടെയാണ് അന്വേഷണം വേണമെന്ന ആവശ്യം വ്യക്തമാക്കിയത്. മോദി സർക്കാർ അധികാരത്തിലെത്തി ദിവസങ്ങൾ പിന്നിടുമ്പോഴായിരുന്നു മന്ത്രിസഭാംഗമായിരുന്ന ഗോപിനാഥ് മുണ്ടെ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്.

വോട്ടിങ്‌ യന്ത്രത്തിലെ തിരിമറിയെക്കുറിച്ച് അറിഞ്ഞിരുന്നതിനാലാണ്‌ ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്ന യു.എസ്‌ ഹാക്കറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ്‌ കുടുംബത്തിന്റെ ആവശ്യം. റിസർച്ച്‌ അനാലിസിസ്‌ വിങ്‌(റോ), സുപ്രീം കോടതി എന്നിവയില്‍ ഏതെങ്കിലുമൊന്നിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Advertising
Advertising

2014 മെയ് 26നാണ് മോദി മന്ത്രി സഭയിൽ ഗ്രാമ വികസന മന്ത്രിയായി 64 കാരനായിരുന്ന ഗോപി നാഥ് മുണ്ടെ സത്യ പ്രതിജ്ഞ ചെയ്തത്. ഒരാഴ്ചയ്‌ക്ക്‌ ശേഷം ജൂൺ 3 നുണ്ടായ വാഹനാപകടത്തിൽ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. ഡൽഹിയിൽ വച്ചായിരുന്നു അപകടം. മുണ്ടെ സഞ്ചരിച്ചിരുന്നു അംബാസിഡർ കാറിൽ സിഗ്നലിൽ വച്ച് മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു.

Tags:    

Similar News