കര്‍ഷകരുടെ ലോങ് മാര്‍ച്ച് 13 കിലോമീറ്റര്‍ പിന്നിട്ടു

പങ്കെടുക്കാനെത്തിയ കര്‍ഷകരെ വിവിധയിടങ്ങളില്‍ തടഞ്ഞതിനാല്‍ ഒരു ദിവസം വൈകിയാണ് കര്‍ഷക മാര്‍ച്ച് ആരംഭിച്ചത്.

Update: 2019-02-21 14:40 GMT
Advertising

മഹാരാഷ്ട്ര സര്‍ക്കാരിന്‍റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും വാഗ്ദാന ലംഘനത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന ലോങ് മാര്‍ച്ച് 13 കിലോമീറ്റര്‍ പിന്നിട്ടു. ആദ്യ വിശ്രമസ്ഥലമായ വില്‍ഹോളിയിലെ മൈതാനത്താണ് കര്‍ഷകരിപ്പോള്‍. അതേസമയം മഹാരാഷ്ട്ര മന്ത്രിമാരായ ഗിരീഷ് മഹാജന്‍, ജയ് പ്രകാശ് റാവല്‍ എന്നിവര്‍ കിസാന്‍സഭ നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്.

പങ്കെടുക്കാനെത്തിയ കര്‍ഷകരെ വിവിധയിടങ്ങളില്‍ തടഞ്ഞതിനാല്‍ ഒരു ദിവസം വൈകിയാണ് കര്‍ഷക മാര്‍ച്ച് ആരംഭിച്ചത്. ഇന്ന് രാവിലെ തുടങ്ങിയ മാര്‍ച്ച് നാസിക്കില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള വില്‍ഹോളിയിലാണ് ഇപ്പോള്‍. ഇതിനിടെ കര്‍ഷകരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തുടരുകയാണ്. നേരത്തെയും ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ആവശ്യങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച ഉറപ്പ് എഴുതി നല്‍കണമെന്ന ആവശ്യമാണ് കിസാന്‍ സഭ മുന്നോട്ട് വെക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല.

ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന ഉറപ്പ് എഴുതി നല്‍കിയാല്‍ മാര്‍ച്ച് പിന്‍വലിക്കാന്‍ കിസാന്‍ സഭ തയ്യാറായേക്കും. കാര്‍ഷിക കടം എഴുതി തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ പ്രധാനമായും ഉയര്‍ത്തുന്നത്.

Tags:    

Similar News