ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു

കുറച്ച് ദിവസങ്ങളായി ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു

Update: 2019-03-18 01:50 GMT
Advertising

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കര്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. 2014 മുതല്‍ മോദി ഗവണ്‍മെന്റില്‍ പ്രതിരോധ മന്ത്രിയായിരുന്നു. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രിയായിട്ടുണ്ട്. പാന്‍ക്രിയാസില്‍ കാന്‍സര്‍ ബാധിതനായി ദീര്‍ഘനാളായി ചികില്‍സയില്‍ കഴിയുകയായിരുന്ന മനോഹര്‍ പരീക്കറിന്റെ ആരോഗ്യ നില കുറച്ച് ദിവസങ്ങളായി അതീവ ഗുരുതരമായി തുടരുകയായിരുന്നു.

2014 മുതല്‍ 2017 വരെ പ്രതിരോധമന്ത്രിയായിരുന്ന പരീക്കര്‍, ഗോവയുടെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനായി സ്ഥാനം രാജിവെച്ച് സ്ഥിരം മണ്ഡലമായ പനാജിയിൽ നിന്നും മത്സരിച്ച് നിയമസഭാംഗമാവുകയായിരുന്നു. പരേതയായ മേധയാണ് ഭാര്യ. ഉത്പൽ, അഭിജിത്ത് എന്നിവരാണ് മക്കള്‍.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങി പ്രമുഖര്‍ പരീക്കറുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ന് രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന പരീക്കറുടെ അന്ത്യത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ പ്രത്യേക മന്ത്രിസഭ യോഗം ഇന്ന് ചേരും.

Tags:    

Similar News