പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രി 

Update: 2019-03-18 13:43 GMT
Advertising

അസംബ്ലി സ്പീക്കര്‍ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തോടെയാണ് പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ തെരഞ്ഞെടുത്തത്.

ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ബി.ജെ.പി എന്നിവരുമായി നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്പീക്കര്‍ പ്രമോദ് സാവന്തിനെ പരീക്കറുടെ പിന്‍ഗാമിയായി പാര്‍ട്ടി തെരഞ്ഞെടുത്തത്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഗോവയിലെ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാനെ, എം.ജി.പി ചീഫ് സുധിന്‍ ദവലികാര്‍ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാനം വരെ പ്രമോദ് സാവന്തിന്റെ കൂടെ പരിഗണിച്ചിരുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഇവരിലൊരാള്‍ക്ക് നല്‍കി ത്യപ്തിപ്പെടുത്തുമെന്നാണ് പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്ന സൂചന.

Tags:    

Similar News