‘ഹിന്ദുവിനെ കുറിച്ച് മനസ്സിലാക്കാന്‍ കമല്‍ ഹാസന്‍ നൂറ് വര്‍ഷമിരുന്ന് പഠിക്കണം’

കമൽ ഹാസന്റെ ഗോഡ്സെ പരാമർശം വലിയ തരത്തിലുള്ള വിവാദമാണ് ഉയർത്തിവിട്ടത്

Update: 2019-05-20 05:51 GMT
Advertising

ഹിന്ദുവിനെ മനസ്സിലാക്കാൻ കമൽ ഹാസൻ നൂറ് വർഷങ്ങൾ എടുക്കുമെന്നും, അതിന് പകരം മുസ്‍ലിംകളെ കുറിച്ച് സംസാരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിങ്. കമൽ ഹാസന്റെ ഹന്ദു തീവ്രവാദി പരാമർശത്തിന് മറുപടി പറയുകയായിരുന്നു സിങ്.

നൂറ് വർഷമെങ്കിലും വായിക്കുകയും പഠിക്കുകയും ചെയ്താലെ ഹിന്ദുവിനെ കുറിച്ച് മനസ്സിലാക്കാൻ കമൽ ഹാസന് സാധിക്കുകയുള്ളു. തന്റേടിയായ രാഷ്ട്രീയക്കാരനാവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ ശ്രമമെന്ന് പറഞ്ഞ ഗിരിരാജ് സിങ്, മുസ്‍ലിം ആയതിനാൽ ഇതിന്റെ പേരിൽ കമൽ ഹാസൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന പേടിയും അദ്ദേഹത്തിനില്ലെന്ന് സിങ് പറഞ്ഞു.‌

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ ഗോഡ്സെ ആണെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമൽ ഹാസൻ പറഞ്ഞത്. എന്നാൽ ഇത് സന്ദർഭത്തിൽ നിന്നും അടർത്തിയെടുക്കുകയാണ് ഉണ്ടായതെന്ന് മക്കൾ നീതി മയ്യം വക്താക്കൾ പിന്നീട് വിശദീകരിച്ചു. കമൽ ഹാസന്റെ ഗോഡ്സെ പരാമർശം വലിയ തരത്തിലുള്ള വിവാദമാണ് ഉയർത്തിവിട്ടത്. കമൽ ഹാസന് മറുപടിയുമായി എത്തിയ ബി.ജെ.പി നേതാവ് പ്രഗ്യാ സിങ്, ഗോഡ്സെ രാജ്യസ്നേഹിയാണെന്ന് പറയുകയുണ്ടായി.

Tags:    

Similar News