തകര്‍പ്പന്‍ ഡാന്‍സുമായി അസദുദ്ദീന്‍ ഒവൈസി; ദൃശ്യങ്ങള്‍ വൈറല്‍  

മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളില്‍ 44 മണ്ഡലങ്ങളിലാണ് എ.ഐ.എം.ഐ.എം. മത്സരിക്കുന്നത്.

Update: 2019-10-19 11:31 GMT
Advertising

മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നൃത്തം ചെയ്ത് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍(എ.ഐ.എം.ഐ.എം) പാര്‍ട്ടി നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ഔറംഗാബാദിലെ പൈഠാന്‍ ഗേറ്റിലെ പ്രചാരണ പരിപാടിക്കിടെയാണ് ഒവൈസി ചുവടുകള്‍ വെച്ചത്. വേദിയില്‍നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ പടിയില്‍വെച്ചായിരുന്നു ഇത്. ഒവൈസി ചുവടുകള്‍ വെക്കുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളില്‍ 44 മണ്ഡലങ്ങളിലാണ് എ.ഐ.എം.ഐ.എം. മത്സരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കടന്നാക്രമിച്ചു.

Tags:    

Similar News