ഏഷ്യ പസഫിക് ഉച്ചകോടിയില്‍ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമം; ബി.ജെ.പി നേതാവിനെ പിടിച്ചുപുറത്താക്കി

പാകിസ്താന്റെ ഈ ശ്രമം ഇന്ത്യൻ പ്രതിനിധിയും ബി.ജെ.പി നേതാവുമായ വിജയ് ജോളി തടസപ്പെടുത്താന്‍ ശ്രമിച്ചതാണ് ഉച്ചകോടിക്കിടെ അനിഷ്ട സംഭവങ്ങളുണ്ടാകാന്‍ കാരണം.  

Update: 2019-11-20 07:16 GMT
Advertising

കശ്മീർ ആഭ്യന്തര പ്രശ്‌നമാണെന്ന് ഇന്ത്യ വീണ്ടും വീണ്ടും ആവർത്തിക്കുന്നുണ്ടെങ്കിലും കശ്മീരിനെ ചൊല്ലി പാകിസ്താൻ അന്താരാഷ്ട്ര തലത്തില്‍ കുറച്ചൊന്നുമല്ല ഒച്ചപ്പാടുകളുണ്ടാക്കുന്നത്. അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കാന്‍ പല മാര്‍ഗങ്ങളും പാകിസ്താന്‍ പയറ്റുന്നുണ്ട്. ഇതുപോലൊരു ശ്രമമാണ് കമ്പോഡിയയിൽ നടന്ന രണ്ടാം ഏഷ്യ പസഫിക് ഉച്ചകോടിയില്‍ അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമായത്. പാകിസ്താന്റെ ഈ ശ്രമം ഇന്ത്യൻ പ്രതിനിധിയും ബി.ജെ.പി നേതാവുമായ വിജയ് ജോളി തടസപ്പെടുത്താന്‍ ശ്രമിച്ചതാണ് ഉച്ചകോടിക്കിടെ അനിഷ്ട സംഭവങ്ങളുണ്ടാകാന്‍ കാരണം.

Full View

പാകിസ്താൻ ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ കാസിം സൂരി തന്റെ പ്രസംഗത്തിൽ കശ്മീർ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു വിജയ് ജോളി ഇടപെട്ടത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. തന്റെ പ്രസംഗത്തിൽ ഇന്ത്യൻ സർക്കാർ കശ്മീര്‍ താഴ്‍വരയില്‍ അതിക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്നും മനുഷ്യാവകാശ ലംഘനം നടത്തുന്നുണ്ടെന്നും സൂരി ആരോപിച്ചു. സൂരിയുടെ പരാമര്‍ശത്തില്‍ പ്രകോപിതനായ ബി.ജെ.പി നേതാവ് വിജയ് ജോളി എഴുന്നേറ്റു നിന്ന് പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചു. "എനിക്ക് പ്രതിഷേധിക്കണം. കശ്മീർ ഈ ഉച്ചകോടിയുടെ വിഷയമല്ല. ഇത് ശരിയല്ല" എന്നു പറഞ്ഞു കൊണ്ട് വേദിയുടെ മുന്‍ഭാഗത്ത് വന്നാണ് വിജയ് ജോളി സൂരിയുടെ പ്രസംഗത്തെ എതിർത്തത്. ഇതേത്തുടര്‍ന്ന് വിജയ് ജോളിയെ സുരക്ഷാ ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് വേദിയുടെ പുറത്തേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോയിലുള്ളത്.

Tags:    

Similar News