കൊവിഡ് 19; താജ്മഹല്‍ ഉള്‍പ്പെടെ എല്ലാ ചരിത്ര സ്മാരകങ്ങളും അടച്ചിടും

മാര്‍ച്ച് അവസാനം വരെ താജ്മഹല്‍ അടച്ചിടാന്‍ ഉത്തരവിടണമെന്ന് ആഗ്രയുടെ മേയര്‍ നവീന്‍ ജയിന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു

Update: 2020-03-17 05:03 GMT
Advertising

കൊവിഡ് 19 ന്റെ വ്യാപനം തടയാന്‍ താജ്മഹല്‍ ഉള്‍പ്പെടെ രാജ്യത്തൊട്ടാകെയുള്ള എല്ലാ സംരക്ഷിത സ്മാരകങ്ങളും കേന്ദ്ര മ്യൂസിയങ്ങളും അടച്ചിടുമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് പട്ടേല്‍ അറിയിച്ചു. മാര്‍ച്ച് 31വരെയാകും അടച്ചിടുക.

മാര്‍ച്ച് അവസാനം വരെ താജ്മഹല്‍ അടച്ചിടാന്‍ ഉത്തരവിടണമെന്ന് ആഗ്രയുടെ മേയര്‍ നവീന്‍ ജയിന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി താജ്മഹലിന് പുറമെ രാജ്യത്തിലുടനീളമുള്ള മറ്റ് സ്മാരകങ്ങളും അടച്ചിടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.

രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമേ സ്വിമ്മിങ് പൂളുകള്‍, മാളുകള്‍, എന്നിവയും അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് കുറക്കണമെന്നും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം കമ്പനികള്‍ ഒരുക്കണമെന്നും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ നിര്‍ദേശിച്ചു

Tags:    

Similar News