4.2 ലക്ഷം കോടി കടമെടുത്ത കേന്ദ്ര നീക്കത്തെ സ്വാഗതം ചെയ്ത് പി. ചിദംബരം

എന്നാല്‍ പാവപ്പെട്ടവരുടെ ഉന്നമനത്തിനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ഈ തുക ഉപയോഗിക്കാന്‍ സര്‍ക്കാരിന് ആയില്ലെങ്കില്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി

Update: 2020-05-09 14:33 GMT
Advertising

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ധനക്കമ്മി നേരിടുന്നതിനായി 4.2 ലക്ഷം കോടി രൂപ കടമെടുത്ത കേന്ദ്രത്തിന്‍റെ നീക്കത്തെ സ്വാഗതം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. പാവങ്ങളെ സഹായിക്കാനും രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ഇത് ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

നിരന്തരമായ ഞങ്ങളുടെ ആവശ്യങ്ങള്‍ തള്ളിക്കളഞ്ഞെങ്കിലും അവസാനം 4.2 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം തയാറായിരിക്കുന്നു. ഇത് രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിക്ക് പുതിയ ഉണര്‍വാകട്ടെ. കേന്ദ്രത്തിന്‍റെ ഈ നീക്കത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ചിദംബരം പറഞ്ഞു.

എന്നാല്‍ പാവപ്പെട്ടവരുടെ ഉന്നമനത്തിനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ഈ തുക ഉപയോഗിക്കാന്‍ സര്‍ക്കാരിന് ആയില്ലെങ്കില്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. 2020-2021 ബജറ്റില്‍ കൂടുതല്‍ പദ്ധതികള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News