പുതുച്ചേരിയില്‍ കോവിഡ് ബാധിതന്‍റെ മൃതദേഹത്തോട് അനാദരവ്; മൃതദേഹം കുഴിയിലേക്ക് തള്ളിയിട്ടു

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വിശദീകരണവമായി ആരോഗ്യ വകുപ്പ് രംഗത്തെത്തി

Update: 2020-06-06 07:03 GMT
Advertising

പുതുച്ചേരിയില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹത്തോട് അനാദരവ്. സ്ട്രെച്ചറില്‍ നിന്ന് കുഴിയിലേയ്ക്ക് മൃതദേഹം എറിഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെയാണ് ജീവനക്കാര്‍ മൃതദേഹം കൈകാര്യം ചെയ്തത്. പരിചയക്കുറവ് കാരണം പറ്റിയ വീഴ്ചയെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം.

ചെന്നൈയില്‍ നിന്ന് പുതുച്ചേരിയിലെ ബന്ധുവീട്ടില്‍ എത്തിയ വ്യക്തിയാണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റിവ് ആയി. ആശുപത്രി ആംബുലന്‍സിലാണ് മൃതദേഹം എത്തിയച്ചത്. സ്ട്രച്ചറില്‍ നിന്ന് മൃതദേഹം കുഴിയിലേയ്ക്ക് എടുത്തിട്ടു.

സംസ്കാരത്തിനായി എത്തിയ ജീവനക്കാരോ ഉദ്യോഗസ്ഥരോ കോവിഡ് പ്രൊട്ടോക്കോള്‍ പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചിരുന്നില്ല. മൃതദേഹം എടുത്ത ജീവനക്കാര്‍ ധരിച്ച സുരക്ഷാ കിറ്റുകള്‍ പോലും പൂര്‍ണമായിരുന്നില്ല. സംസ്ഥാനത്ത് ഇതുവരെ കോവിഡ് മരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ ജീവനക്കാര്‍ക്കുണ്ടായ പരിചയക്കുറവാണ് വീഴ്ചയ്ക്ക് കാരണമെന്നും ആരോഗ്യവകുപ്പ് വിശദീകരിച്ചു.

Full View
Tags:    

Similar News