അനീതിക്കെതിരെ നമ്മൾ ശബ്ദമുയർത്തണം; പത്ത് വർഷത്തിനു ശേഷം ജയിൽ മോചിതനായ ഹേം മിശ്ര

2013 ലാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മഹാരാഷ്ട്രയിൽ നിന്നും മിശ്രയെ അറസ്റ്റ് ചെയ്യുന്നത്

Update: 2024-04-27 09:35 GMT
Advertising

ഡല്‍ഹി: എന്താണ് അടുത്തത്? ഒരുപാട് പ്രസക്തിയുള്ള ചോദ്യമാണത്. പത്ത് വർഷത്തിനു ശേഷം ജയിൽ മോചിതനായ മുൻ ജെഎൻയു വിദ്യാർഥി ഹേം മിശ്ര ചോദിക്കുന്നു.

ഒരിക്കലും തിരിച്ച് കിട്ടാത്ത പത്തു വർഷമാണ് കടന്നുപോയത്. 2013 ലാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മഹാരാഷ്ട്രയിൽ നിന്നും മിശ്രയെ അറസ്റ്റ് ചെയ്യുന്നത്. ഇദ്ദേഹത്തോടൊപ്പം ഡൽഹി സർവകലാശാലയിലെ അധ്യാപകനായ ജി എൻ സായിബാബയും മറ്റ് നാല് പേരും നക്‌സൽ ബന്ധമുണ്ടെന്ന് ആരോപിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (യുഎപിഎ) പ്രകാരം ശിക്ഷിക്കപ്പെട്ടിരുന്നു. ഇവരിൽ മിശ്ര ഉൾപ്പെടെ മൂന്ന് പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

മാർച്ച് അഞ്ചിന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് മിശ്രയെയും സായിബാബയെയും മറ്റുള്ളവരെയും കുറ്റവിമുക്തരാക്കി. മാർച്ച് ഏഴിന് കോലാപൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ മിശ്ര ഗാസിയാബാദിലെ വൈശാലിയിലെ വീട്ടിലേക്ക് പോയി.

ചില കാര്യങ്ങളിൽ ഞാൻ ഇവിടത്തെ സർക്കാരിനോട് വിയോജിക്കുന്നു. ആ കാര്യത്തിന് വർഷങ്ങളോളം ജയിലിൽ കഴിയേണ്ടി വരുന്നു. അനീതിക്കെതിരെ നമ്മൾ ശബ്ദമുയർത്തണം. അല്ലാത്ത പക്ഷം നമ്മുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടേക്കാം. അപകടമാണെന്ന് അറിഞ്ഞാലും ശബ്ദമുയർത്തികൊണ്ടേയിരിക്കണം. തനിക്ക് പഠനം തുടരാൻ ആഗ്രഹമുണ്ട്. ഏത് വിഷയം തെരഞ്ഞെടുക്കണമെന്ന് തനിക്ക് തീരുമാനിക്കാമെന്നും മിശ്ര പറഞ്ഞു.

ജെഎൻയുവിൽ ചൈനീസ് ഭാഷയിൽ മൂന്നാം വർഷം പൂർത്തിയാക്കിയപ്പോഴാണ് 32 വയസ്സുണ്ടായിരുന്ന മിശ്ര അറസ്റ്റിലാകുന്നത്. ഇപ്പോൾ മിശ്രക്ക് 43 വയസ്സുണ്ട്.

2013 അറസ്റ്റിലാകുമ്പോൾ ഡോക്ടറും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് ആംതെയെ കാണാൻ മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലെ ഭമ്രഗഢിലേക്ക് പോയി. ആരോഗ്യ വിഷയങ്ങളിൽ അദ്ദേഹം ആദിവാസികളോടൊപ്പം പ്രവർത്തിച്ചു, അതിനെക്കുറിച്ച് അദ്ദേഹത്തെ കാണാൻ ഞാൻ ആഗ്രഹിച്ചു, മിശ്ര പറഞ്ഞു.

അറസ്റ്റിനെ കുറിച്ച് മൂന്ന് ദിവസമായിട്ടും തന്നോട് ഒന്നും പറഞ്ഞിരുന്നില്ല. നക്സലൈറ്റ് പ്രസ്ഥാനത്തെക്കുറിച്ചും ഡൽഹിയിലെ പ്രതിഷേധങ്ങളെക്കുറിച്ചും തന്നോട് ആവർത്തിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് നാഗ്പൂർ ജയിലിലേക്ക് അയച്ചു. ജയിലിൽ എത്തി മൂന്ന് മാസത്തിന് ശേഷം, ഞങ്ങൾ പ്രതിഷേധിച്ചു, നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു. ഞങ്ങളിൽ 15-16 പേരെ ഒരു ആൻഡ സെല്ലിൽ പാർപ്പിച്ചു, അവിടെ ഞാൻ രണ്ട് വർഷം ചെലവഴിച്ചു.

2015ൽ ജാമ്യം ലഭിച്ചെങ്കിലും 2017ൽ ശിക്ഷിക്കപ്പെട്ട് നാഗ്പൂർ ജയിലിലേക്ക് മടങ്ങി. തുടർന്ന് അദ്ദേഹത്തെ അമരാവതിയിലെയും നാസിക്കിലെയും മറ്റ് ജയിലുകളിലേക്ക് മാറ്റി, തുടർന്ന് കോലാപൂർ ജയിലിലേക്ക് കൊണ്ടുപോയി.

വിരമിച്ച അധ്യാപകൻ കെ ഡി മിശ്രയുടെയും മാധവി ദേവിയുടെയും ഏറ്റവും ഇളയ കുട്ടിയാണ് ഹേം, കൂടാതെ മൂന്ന് മൂത്ത സഹോദരന്മാരുമുണ്ട്. മകന്റെ ദുരനുഭവം കുടുംബത്തെ തളർത്തിയെന്ന് മാധവി പറഞ്ഞു. ഞങ്ങളുടെ ജീവിതം നശിച്ചു. 10-11 വർഷം ഞങ്ങൾ കരഞ്ഞും സങ്കടപ്പെട്ടും കടന്നുപ്പോയെന്നും അവർ പറഞ്ഞു. 

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News