'40 വയസിൽ താഴെയുള്ള 1000 പേർക്ക് പരിശീലനം' പ്രത്യേക റിക്രൂട്ട്‌മെന്റുമായി ബിജെപി

മൂന്ന് വർഷത്തെ വിദഗ്ധ പരിശീലനത്തിന് ശേഷമാണ് ഇവർക്ക് ചുമതല നൽകുക

Update: 2026-02-02 07:35 GMT

ന്യൂഡൽഹി: അടുത്ത തലമുറയിലേക്കുള്ള നേതാക്കളെ കണ്ടെത്താൻ പ്രത്യേക റിക്രൂട്ട്‌മെന്റുമായി ബിജെപി. 25- 40 വയസ് പ്രായമുള്ള 1000 പേരെ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകി താഴേത്തട്ട് മുതൽ നേതൃത്വത്തിൽ എത്തിക്കാനാണ് നീക്കം. മൂന്ന് വർഷത്തെ വിദഗ്ധ പരിശീലനത്തിന് ശേഷമാണ് ഇവർക്ക് ചുമതല നൽകുക. ഭാവിയിലേക്ക് യോഗ്യരും ഊർജസ്വലരുമായ നേതാക്കളെ രൂപപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ബിജെപി നേതാവിനെ ഉദ്ധരിച്ച് 'ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു.

പരിശീലനത്തിന് ശേഷം 150- 200 പേരെ ദേശീയ സംസ്ഥാന സംഘടനാ നേതൃത്വത്തിലെത്തിക്കും. 250- 300 പേർക്ക് മോർച്ചകളുടെയും മറ്റു പദ്ധതികളുടെയും ചുമതല നൽകും. ബാക്കിയുള്ളവർക്ക് സ്വതന്ത്ര ചുമതലകളായിരിക്കും. നിതിൻ നവീൻ ദേശീയ പ്രസിഡന്റായ ശേഷം ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും പ്രവർത്തകരെ തിരഞ്ഞെടുത്തത്.

Advertising
Advertising

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്നും 'ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹോളിക്ക് ശേഷം തീരുമാനമുണ്ടാകുമെന്നാണ് വിവരം. നിലവിൽ ജെഡിയുവിന് ദേശീയ പ്രസിഡന്റില്ല. സഞ്ജയ് കുമാർ ഝാ ആണ് വർക്കിങ് പ്രസിഡന്റായി പ്രവർത്തിക്കുന്നത്. നിശാന്ത് കുമാറിനെ ജെഡിയു പുതിയ ദേശീയ പ്രസിഡന്റായി നിയമിക്കുമെന്നാണ് വിവരം. ബിജെപി പുതിയ ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ജെഡിയുവും ദേശീയ തലത്തിൽ നേതൃമാറ്റത്തിന് ഒരുങ്ങുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Byline - അഹമ്മദലി ശര്‍ഷാദ്

Similar News