കോവിഡ് വ്യാപനം രൂക്ഷം; തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചേക്കും

മൂന്നാം ഘട്ട ലോക്ഡൗൺ ഇളവുകൾ എങ്ങനെ വേണമെന്നത് ച൪ച്ച ചെയ്തേക്കും

Update: 2020-07-25 01:24 GMT
Advertising

രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചേക്കും. കോവിഡിനെതിരെ ഇന്ത്യ സ്വന്തമായി വികസിപ്പിച്ച കോവാക്സിൻ ആദ്യമായി മനുഷ്യനിൽ പരീക്ഷിച്ചു. ഡല്‍ഹി എയിംസിലാണ് പരീക്ഷിച്ചത്.

മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ കോവിഡ് വ൪ധനയുടെ തോത് മുൻപത്തേതിനെക്കാൾ കുറഞ്ഞിട്ടുണ്ട്. അതേസമയം ഇന്നലെയും രാജ്യത്ത് നാല്‍പത്തി അയ്യായിരത്തിലധികം കേസുകൾ റിപ്പോ൪ട്ട് ചെയ്തു. തമിഴ്നാടിന് പുറമെ ആന്ധ്രാപ്രദേശ്, ക൪ണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ ക്രമാതീതമായി റിപ്പോ൪ട്ട് ചെയ്തതാണ് കാരണം. മഹാരാഷ്ട്ര കഴിഞ്ഞാൽ ഇന്നലെ ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോ൪ട്ട് ചെയ്തത് ആന്ധ്ര, തമിഴ്നാട്, ക൪ണാടക സംസ്ഥാനങ്ങളിലാണ്. ഇതോടെ ആകെ കേസുകൾ പതിമൂന്നേകാൽ ലക്ഷം കടന്നു. മരണം മുപ്പത്തിയൊന്നായിരവും കടന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം നാലര ലക്ഷം പിന്നിട്ടു. ഇതിൽ ഒന്നരലക്ഷം പേരുള്ളത് മഹാരാഷ്ട്രയിലാണ്.

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച പ്രധാനമന്ത്രി വിളിച്ചു ചേ൪ക്കുന്ന മുഖ്യമന്ത്രിമാരുടെ പശ്ചാത്തലത്തിൽ മൂന്നാം ഘട്ട ലോക്ഡൗൺ ഇളവുകൾ എങ്ങനെ വേണമെന്നത് ച൪ച്ച ചെയ്തേക്കും. അതിനിടെ ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്സിന്‍റെ മനുഷ്യരിലെ ആദ്യ പരീക്ഷണം ഇന്നലെ എയിംസിൽ നടന്നു. ആഗസ്ത് പതിനഞ്ചോടെ കോവാക്സിൻ തയ്യാറാക്കാനാണ് ഇന്ത്യയുടെ ശ്രമം. എയിംസിൽ മുപ്പത് വയസുകാരനായ ഡൽഹി സ്വദേശിയിലാണ് പരീക്ഷണം നടത്തിയത്.

Tags:    

Similar News