ബിഹാറിൽ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്ന് സൂചന; സത്യപ്രതിജ്ഞ ഇന്ന്

ജെ.ഡി.യുവിന് സീറ്റ് കുറഞ്ഞതിനാൽ പാവ മുഖ്യമന്ത്രിയാകുമെന്ന ഭയത്തെ തുട൪ന്ന് എൻ.ഡി.എയിൽ ഉരുണ്ടുകൂടിയ പ്രതിസന്ധി പരിഹരിച്ചതോടെയാണ് ഇന്നത്തെ സത്യപ്രതിജ്ഞ.

Update: 2020-11-16 00:40 GMT
Advertising

ബിഹാറിൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ എൻഡിഎ സ൪ക്കാ൪ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നിതീഷ് കുമാറിനൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാ൪ ഉണ്ടാകുമെന്നാണ് വിവരം. വൈകിട്ട് നാലരക്കാണ് സത്യപ്രതിജ്ഞ.

ജെ.ഡി.യുവിന് സീറ്റ് കുറഞ്ഞതിനാൽ പാവ മുഖ്യമന്ത്രിയാകുമെന്ന ഭയത്തെ തുട൪ന്ന് എൻ.ഡി.എയിൽ ഉരുണ്ടുകൂടിയ പ്രതിസന്ധി പരിഹരിച്ചതോടെയാണ് ഇന്നത്തെ സത്യപ്രതിജ്ഞ. എന്നാൽ മന്ത്രിപദവികൾ തുല്യമായി വീതിക്കാമെന്ന ഉറപ്പ് ബിജെപി നൽകിയതോടെ ഇന്നലെ ചേ൪ന്ന എൻഡിഎ എംഎൽഎമാരുടെ യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ നിതീഷ് തയ്യാറാവുകയായിരുന്നു. നിതീഷിനൊപ്പം രണ്ട് പേ൪ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.

വ൪ഷങ്ങളോളം ബിജെപിയുടെ മുഖമായിരുന്ന നിലവിലെ ഉപമുഖ്യമന്ത്രി സുശീൽ കുമാ൪ മോദി സത്യപ്രതിജ്ഞ ചെയ്യില്ല. പകരം ബിജെപി എംഎൽഎ ത൪കിഷോ൪ പ്രസാദ് ഉപമുഖ്യമന്ത്രിയായേക്കും. ത൪കിഷോ൪ പ്രസാദിനെ നിയമസഭ കക്ഷി നേതാവായും രേണു ദേവിയെ ഉപനേതാവായും ബിജെപി തെരഞ്ഞെടുത്തിട്ടുണ്ട്.

വൈകീട്ട് നാലരക്കാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഏഴാം തവണയാണ് നിതീഷ് കുമാ൪ ബീഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്.

Tags:    

Similar News