ഗര്‍ഭിണിയായ പുലി അജ്ഞാത വാഹനമിടിച്ചു ചത്തു

താനെ ജില്ലയിലെ മിറ ഭയന്ദറിലെ കാഷിമിറയിലാണ് സംഭവം. മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ വെച്ചാണ് വാഹനം പുലിയെ ഇടിച്ചു തെറിപ്പിച്ചത്

Update: 2020-11-16 06:11 GMT
Advertising

മഹാരാഷ്ട്രയില്‍ ഗര്‍ഭിണിയായ പുലി അജ്ഞാത വാഹനം ഇടിച്ച് ചത്തു. മുന്നോ, നാലോ വയസ് പ്രായമുള്ള പുലിയാണ് ചത്തത്. താനെ ജില്ലയിലെ മിറ ഭയന്ദറിലെ കാഷിമിറയിലാണ് സംഭവം. മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ വെച്ചാണ് വാഹനം പുലിയെ ഇടിച്ചു തെറിപ്പിച്ചത്. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ഞായറാഴ്ച രാവിലെയാണ് പുലിയെ കണ്ടെത്തിയത്.

പുലിയെ ഉടന്‍ തന്നെ സജ്ഞയ് ഗാന്ധി നാഷണല്‍ പാര്‍ക്കിലെ റെസ്‌ക്യൂ സെന്‍ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ഒരു മാസം ഗര്‍ഭിണിയായിരുന്ന പുലിയുടെ ഉദരത്തില്‍ മൂന്ന് കുഞ്ഞുങ്ങളുണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു..പോസ്​റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ ഒന്നിലധികം ഒടിവുകളും പേശികളുടെ തകരാറുകളും കണ്ടെത്തിയിരുന്നു.

Tags:    

Similar News