അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ ആശുപത്രിയിൽ എത്തിച്ച് സ്ഥാനാർഥി

മണ്ഡലത്തിൽ പ്രചാരണം കഴിഞ്ഞ് രാത്രി മടങ്ങുന്നതിനിടെയാണ് അപകടം സ്ഥാനാർഥിയുടെ ശ്രദ്ധയിൽ പെട്ടത്.

Update: 2024-04-28 06:33 GMT

മംഗളൂരു: അപകടത്തിൽപ്പെട്ട് പാതയോരത്ത് കിടന്ന മോട്ടോർ സൈക്കിൾ യാത്രക്കാരന് രക്ഷകയായി സ്ഥാനാർഥി. ഉത്തര കന്നട ലോക്സഭാ മണ്ഡലം കോൺഗ്രസ് സ്ഥാനാർഥി ഡോ.അഞ്ജലി നിംബാൽകറാണ് യാത്രികനെ രക്ഷപെടുത്തിയത്. അടുത്ത മാസം ഏഴിന് തെരഞ്ഞെടുപ്പ് നടക്കുന്ന ഈ മണ്ഡലത്തിൽ പ്രചാരണം കഴിഞ്ഞ് രാത്രി മടങ്ങുന്നതിനിടെയാണ് അപകടം സ്ഥാനാർഥിയുടെ ശ്രദ്ധയിൽ പെട്ടത്.

പരിക്കേറ്റ യുവാവിനെ തന്റെ ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ സ്ഥാനാർഥി ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വൈകിയിരുന്നെങ്കിൽ രക്തം വാർന്ന് അത്യാഹിതം സംഭവിക്കുമായിരുന്നു എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Advertising
Advertising

സംഭവം സ്ഥാനാർഥി 'എക്സ്'ൽ പോസ്റ്റ് ചെയ്തതോടെ പ്രശംസിച്ചും അപഹസിച്ചും പ്രതികരണങ്ങൾ വരുന്നുണ്ട്. പബ്ലിസിറ്റിക്കു വേണ്ടി നടത്തിയ പ്രവൃത്തി എന്നാണ് വിമർശകരുടെ അഭിപ്രായം. ബിജെപിയുടെ വിശ്വേശ്വർ ഹെഗ്ഡെ കഗേരിയും അഞ്ജലിയും തമ്മിലാണ് ഈ മണ്ഡലത്തിൽ മത്സരം.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News