ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിൽ പ്രതിഷേധം; കോൺഗ്രസ് ഡൽഹി അധ്യക്ഷൻ രാജിവെച്ചു

പാർട്ടി ജനറൽ സെക്രട്ടറി ദീപക് ബാബരിക്കെതിരെയും വിമർശനം

Update: 2024-04-28 05:36 GMT

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുമായി സഖ്യം രൂപീകരിച്ചതിൽ പ്രതിഷേധിച്ച് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി രാജിവച്ചു. ആം ആദ്മി പാർട്ടിയുമായി സഖ്യം രൂപീകരിക്കുന്നതിൽ ഡൽഹി കോൺഗ്രസ് ഘടകം എതിരായിരുന്നു​വെന്ന് അരവിന്ദർ സിംഗ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അയച്ച രാജിക്കത്തിൽ വ്യക്തമാക്കി.

കോൺഗ്രസിനെതിരെ വ്യാജവും കെട്ടിച്ചമച്ചതുമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചാണ് എ.എ.പി രൂപീകരിച്ചത്. ഇവരുമായുള്ള സഖ്യത്തെ ഡൽഹി കോൺഗ്രസ് എതിർത്തു. എന്നിട്ടും സഖ്യമുണ്ടാക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നുവെന്ന് കത്തിൽ വ്യക്തമാക്കി.

Advertising
Advertising

പാർട്ടി ജനറൽ സെക്രട്ടറി ഇൻചാർജ് ദീപക് ബാബരിയെയും അരവിന്ദർ സിംഗ് വിമർശിച്ചു. അദ്ദേഹം സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും തീരുമാനങ്ങളെ എതിർക്കുകയാണെന്നും കത്തിൽ ആരോപിച്ചു.


Full View

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News