കോവിഡ് വാക്സിന്‍ ജനുവരിയോടെ വിതരണം ചെയ്യും: സിറം ഇൻസ്റ്റിറ്റ്യൂട്ട്

കോവിഷീൽഡ് വാക്സിനാണ് ലഭ്യമാക്കുക.

Update: 2020-11-24 05:33 GMT
Advertising

ഇന്ത്യയില്‍ ജനുവരിയോടെ കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. കോവിഷീൽഡ് വാക്സിനാണ് ലഭ്യമാക്കുക. സർക്കാർ അനുമതി ലഭിച്ചാൽ 10 കോടി ഡോസ് വാക്സിൻ വിതരണം ചെയ്യും. ഡോസിന് 250 രൂപ നിരക്കിലാണ് വിതരണം നടത്തുകയെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

അസ്ട്ര സെനക മരുന്ന് കമ്പനിയുമായാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കരാറിലെത്തിയത്. 4 കോടി ഡോസ് ഇതിനകം തയ്യാറാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല പറഞ്ഞു. ലൈസന്‍സ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വിതരണം ചെയ്യാനാവൂ.

കോവിഡ് രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ചർച്ച പുരോഗമിക്കുകയാണ്. വാക്സിൻ വിതരണമാണ് ചർച്ചയിലെ പ്രധാന അജണ്ട. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആരോഗ്യമന്ത്രി ഹർഷ് വർധനും നീതി ആയോഗ് പ്രതിനിധികളും യോഗത്തിലുണ്ട്. രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ചത്തീസ്ഗഢ്, കേരളം, ഡൽഹി, മഹാരാഷ്ട്ര, ഹരിയാന മുഖ്യമന്ത്രിമാരും ചർച്ചയിലുണ്ട്. ഡൽഹിയിൽ കോവിഡ് മൂന്നാം തവണയും രൂക്ഷമാകാൻ കാരണം വായു മലിനീകരണമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ യോഗത്തിൽ വ്യക്തമാക്കി.

രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 92 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37975 പുതിയ കോവിഡ് കേസുകളും 480 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

Tags:    

Similar News