കര്‍ഷകരുടെ ആവശ്യം ന്യായം; അവരെ ആരും തെറ്റിദ്ധരിപ്പിച്ചിട്ടില്ല: ഗഡ്കരിക്ക് മറുപടിയുമായി ശിവസേന

കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അവരെ ആരും തെറ്റിദ്ധരിപ്പിച്ചിട്ടെല്ലെന്നും ശിവസേന എം.പിയായ സഞ്ജയ റാവത്ത് തുറന്നടിച്ചു.

Update: 2020-12-15 16:32 GMT
Advertising

പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നതുകൊണ്ടാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്ന നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനക്കെതിരെ ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കേന്ദ്രം കൊണ്ടുവന്ന കാര്‍ഷിക നയങ്ങള്‍ക്കെതിരായി സമരം ചെയ്യുന്നവരെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്നായിരുന്നു കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ പരാമര്‍ശം. എന്നാല്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അവരെ ആരും തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ശിവസേന എം.പിയായ സഞ്ജയ റാവത്ത് തുറന്നടിച്ചു. കേന്ദ്ര നിലപാട് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ സഞ്ജയ് റാവത്ത് തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിക്ക് വോട്ട് ചെയ്ത കര്‍ഷകര്‍ക്ക് തെറ്റുപറ്റിയിരുന്നോ എന്നും ചോദിച്ചു.

തെരഞ്ഞെടുപ്പ് സമയത്ത് കര്‍ഷകര്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്തപ്പോള്‍ അവര്‍ തെറ്റിദ്ധരിക്കപ്പെട്ടിരുന്നോ? പിന്നെങ്ങനെയാണ് അവര്‍ നിങ്ങള്‍ക്കെതിരെ സമരം ചെയ്യുമ്പോള്‍ മാത്രം തെറ്റിദ്ധരിക്കപ്പെടുന്നത്..? നിങ്ങള്‍ക്ക് വോട്ടു ചെയ്യുമ്പോള്‍ തെറ്റിദ്ധരിക്കപ്പെടാത്തവര്‍ എങ്ങനെയാണ് നിങ്ങളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ തെറ്റിദ്ധരിക്കപ്പെടുന്നുവെന്ന് മുദ്ര കുത്തുന്നത്? സഞ്ജയ് റാവത്ത് ചോദിച്ചു.

Tags:    

Similar News