അനിൽ അംബാനിക്ക് അനുകൂലമായി ഉത്തരവ് തിരുത്തിയ സുപ്രീംകോടതി ജീവനക്കാർക്കെതിരായ നടപടി ഇളവ് ചെയ്ത് ബോബ്‌ഡെ

Update: 2021-05-12 10:34 GMT
Advertising

റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് അനുകൂലമായി കോടതി ഉത്തരവ് തിരുത്തിയതിന് പുറത്താക്കപ്പെട്ട സുപ്രീം കോടതി ജീവനക്കാര്‍ക്ക് എതിരായ നടപടി വിരമിക്കുന്നതിന് തൊട്ടുമുന്‍പ് മുൻ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ഇളവ് ചെയ്തു. സുപ്രീം കോടതിയിലെ കോര്‍ട്ട് മാസ്റ്റര്‍മാരായിരുന്ന മാനവ് ശര്‍മ്മ, തപന്‍ കുമാര്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് എതിരായ നടപടിയാണ് ഇളവ് ചെയ്ത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് എസ്. എ ബോബ്ഡെ ഇവര്‍ക്ക് എതിരായ വകുപ്പ് തല നടപടിയില്‍ ഇളവ് വരുത്തിയതെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.

2019 ഫെബ്രുവരി പതിമൂന്നിനാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗൊഗോയ് കോര്‍ട്ട് മാസ്റ്റര്‍മാരായിരുന്ന മാനവ് ശര്‍മ്മ, തപന്‍ കുമാര്‍ ചക്രവര്‍ത്തി എന്നിവരെ സര്‍വീസില്‍ നിന്ന് പുറത്താക്കിയത്. കോടതിയലക്ഷ്യ കേസില്‍ നേരിട്ട് ഹാജരാകാന്‍ അനില്‍ അംബാനിയോട് നിര്‍ദേശിക്കുന്ന ഉത്തരവ് തിരുത്തിയതിനായിരുന്നു നടപടി.

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News