ഗംഗാദേവിയുടെ സമ്മാനം; മരപ്പെട്ടിയില്‍ ഒഴുകിയെത്തിയ നവജാത ശിശുവിനെ രക്ഷിച്ച് ബോട്ട് ജീവനക്കാരന്‍

ദേവീദേവന്മാരുടെ ചിത്രവും ജാതകവും 'ഗംഗയുടെ മകള്‍' എന്ന കുറിപ്പും അടങ്ങിയ പെട്ടിയിലാണ് പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്.

Update: 2021-06-17 12:15 GMT
Advertising

ഗംഗയിലൂടെ ഒഴുകി നടന്ന മരപ്പെട്ടിയില്‍ നിന്ന് നവജാതശിശുവിനെ രക്ഷിച്ചു. ദേവീദേവന്മാരുടെ ചിത്രവും കുഞ്ഞിന്റെ ജാതകവും 'ഗംഗയുടെ മകള്‍' എന്ന കുറിപ്പും അടങ്ങിയ പെട്ടിയില്‍ നിന്നാണ് പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. ക്ഷേത്രം പൂജാരിയും ബോട്ടുജീവനക്കാരനുമായ ഗുല്ലു ചൗധരിയാണ് കുഞ്ഞിനെ രക്ഷിച്ചത്. ഗംഗാദേവി തനിക്ക് നൽകിയ സമ്മാനമായി കരുതി കുഞ്ഞിനെ വളർത്തുമെന്ന് ഗുല്ലു ചൗധരി പറയുന്നു.

ഉത്തർപ്രദേശിലെ ഗാസിപൂരിലെ ദാദ്രി ഘട്ടിലായിരുന്നു സംഭവം. കരച്ചില്‍ കേട്ട് മരപ്പെട്ടി വെള്ളത്തില്‍ നിന്നെടുത്ത് തുറന്നപ്പോള്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയെ നിലവില്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  

കുഞ്ഞിനെ രക്ഷിച്ചതിനു പിന്നാലെ ഗുല്ലു ചൗധരിയെ അഭിനന്ദിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥടക്കം രംഗത്തുവന്നിരുന്നു.  കുട്ടിയെ വളര്‍ത്താനാവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുല്ലു ചൗധരിക്ക് ചെയ്തുകൊടുക്കുമെന്നും ആദിത്യനാഥ് ട്വീറ്റ് ചെയ്തു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News