'എനിക്കെതിരെ മത്സരിക്കൂ, പരാജയപ്പെട്ടാല്‍ ഞാന്‍ രാഷ്ട്രീയം വിടും'; അമിത് ഷായെ വെല്ലുവിളിച്ച് അഭിഷേക് ബാനര്‍ജി

ബംഗാളിന്‍റെ കുടിശ്ശികയായ 1,64,000 കോടി നിങ്ങൾ അനുവദിക്കൂ, ഞാൻ 24 മണിക്കൂറിനുള്ളിൽ വിരമിക്കും

Update: 2024-05-01 06:03 GMT
Editor : Jaisy Thomas | By : Web Desk

അഭിഷേക് ബാനര്‍ജി

മഥുരാപൂർ: ഡയമണ്ട് ഹാർബർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും തനിക്കെതിരെ മത്സരിക്കാന്‍ കേന്ദ്രമന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി. പരാജയപ്പെട്ടാല്‍ താന്‍ സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"അഭിഷേക് ബാനർജി സജീവ രാഷ്ട്രീയം വിടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ന് ഞാൻ നിങ്ങൾക്ക് നൽകുന്ന മൂന്ന് ഓപ്ഷനുകളിൽ ഏതെങ്കിലും നിങ്ങൾ നിറവേറ്റണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ബംഗാളിന്‍റെ കുടിശ്ശികയായ 1,64,000 കോടി നിങ്ങൾ അനുവദിക്കൂ, ഞാൻ 24 മണിക്കൂറിനുള്ളിൽ വിരമിക്കും. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഫണ്ട് അനുവദിക്കുക എന്നതാണ് രണ്ടാമത്തെ ഓപ്ഷൻ'' ടിഎംസിയുടെ മഥുരാപൂര്‍ സ്ഥാനാര്‍ഥി ബാപി ഹല്‍ദറിന്‍റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡയമണ്ട് ഹാര്‍ബറില്‍ നിന്നും തനിക്കെതിരെ മത്സരിക്കുകയാണ് മൂന്നാമത്തെ ഓപ്ഷനെന്നും ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നുള്ള എം.പിയാണ് അമിത് ഷാ.

Advertising
Advertising

"നിങ്ങൾ നിങ്ങളുടെ നേട്ടത്തിന് വേണ്ടിയാണ് രാഷ്ട്രീയത്തിലുള്ളത്. ഞങ്ങൾ അത് ചെയ്യുന്നില്ല. ജനങ്ങളുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനാണ് ഞങ്ങൾ രാഷ്ട്രീയത്തിലുള്ളത്. ബിജെപി നേതാക്കളെ 'പുറത്തുള്ളവരും' 'ദേശാടന പക്ഷികളും' എന്ന് വിശേഷിപ്പിച്ച ബാനർജി അവർക്ക് വോട്ടുചെയ്യരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയെന്ന നിലയില്‍ ഏറ്റവും വലിയ പരാജയമാണെന്നും അഭിഷേക് ആരോപിച്ചു. ''ഉന്നാവോ, ഹാഥ്റസ്, ലഖിംപൂർ ഖേരി തുടങ്ങിയ ക്രൂരമായ സംഭവങ്ങൾ നടന്നത് അദ്ദേഹത്തിൻ്റെ ഭരണത്തിൻ കീഴിലാണ്.അദ്ദേഹത്തിൽ നിന്ന് നമുക്ക് ക്രമസമാധാനം പഠിക്കേണ്ടതില്ല'' അഭിഷേക് ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News